Sunday, December 16, 2012
Saturday, December 1, 2012
ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ
ഒരു കൊറ്റിയുണ്ട്, ഒറ്റക്കാലിൽ
പതീറ്റാണ്ടായി, കുഴലിലിട്ടുവെച്ചിരിക്കുന്നു
വളവുനികത്താനല്ലത്രെ
വളഞ്ഞോയെന്നറിയാനാണത്രെ
കുഴലിനകത്ത് വെളിച്ചം
സർവത്രനിറച്ച് വെച്ചത്
തൂറുന്ന തീട്ടത്തിലും
ഭീകരബോംബ് തിരയാനാണത്രെ
എങ്കിലും ഇപ്പോൾ
വെളിച്ചമെന്തെന്ന് അറിയാതെയായി
വെളിച്ചറയിലെ ഇരുട്ടിലാണത്രെ
കാഴ്ചകളെ ഇല്ലാതാക്കിയതാണത്രെ
ഒറ്റക്കാലിലെ ഒറ്റപ്പെടലിൽ
കണ്ണിലെ വെളിച്ചം നശിപ്പിച്ചത്
വാക്കുകൾ ഇല്ലാതാക്കാനാണത്രെ
ഭീകരതതുടച്ചുനീക്കാനാണത്രെ
നീതിദേവത കണ്ണ് അടച്ചുതന്നെ..
പന്തീരാണ്ടല്ല അതിലപ്പുറമിട്ടാലും
വളവുകൾ നിവർത്താനാകാതെ
തിരിവുകൾ കാണാനാകാതെ
പരിവാരധർമ്മത്തിന്റെ നനുത്ത
സ്നിഗ്ദതയിലുരസിയുരസി
നീതിയുടെ കാവലാൾ
മൈഥുനം ചെയ്യുകയാണ്...

Tuesday, October 16, 2012
മലാല ഉമ്മ നിനക്ക് പറഞ്ഞുതന്നില്ലെ....
മലാല
ഉമ്മ പറഞ്ഞില്ലെ
മിണ്ടരുതെന്ന്
ചെകുത്താന്മാർ
വീടിനുചുറ്റും നടപ്പുണ്ടെന്ന്
നിന്റെ സ്വരമൊന്നുയർന്നാൽ
അസ്വസ്ഥരാകുന്ന
വേട്ടക്കാർ
നിനക്കുചുറ്റുമുണ്ടെന്ന്
എന്നിട്ടും നീ നിന്റെ നാവുയർത്തി
നിനക്കും ഞങ്ങളെപോലെ
വായ്മൂടികെട്ടി
കമ്പിളിപ്പുതപ്പിനുള്ളിൽ
മൂടിക്കിടക്കാമായിരുന്നില്ലെ?
നിനക്കറിയില്ലെ
രക്ഷകനും ശിക്ഷകനും
ഒരേ തൂവൽ പക്ഷികളെന്ന്
വേട്ടനായ്ക്കൾക്ക് ഒരേനീതി
ഒരേ ന്യായം
മാനത്ത് നിന്ന് വർഷിക്കുന്നതും
മരുഭൂമിയിൽ വിളയിക്കുന്നതും
രക്തദാഹികളുടെ
അറവുകത്തികൾ.
മലാല
ആശുപത്രിയിലെ ശീതീകരണിയേക്കാൾ
തണുത്ത ഉടലും പേറി
ഞാനും അഭിവാദ്യമർപ്പിക്കുന്നു.
Monday, September 24, 2012
മനോമോഹനമരം
സ്വപ്നങ്ങൾ കാണണമത്രെ..
വലിയ വലിയ സ്വപ്നങ്ങൾ
കുട്ടിക്കാലത്തും ഞാനേറെ കണ്ടു
നിറയെ പ്രതീക്ഷതൻ സ്വപ്നങ്ങൾ
വഴിനടക്കവെ വീണുകിട്ടുന്ന മൺകുടം
മൂടിതുറന്നാൽ പുറത്തുവരുന്ന ഭൂതം
അലാവുദ്ദീനെ പോലെ ഞാൻ
സ്വർഗ്ഗരാജ്യത്തിന്റെ അധിപൻ
മുറ്റത്തെ മരച്ചില്ലയിലെ പക്ഷി
കുതറിയെറിഞ്ഞ വിത്തുമുളച്ച്,
മരമായി, സ്വർണ്ണപ്പഴങ്ങൾ വളർന്നത്
ഞാൻ നിറമുള്ള പറുദീസ പണിതത്.
ഹേ, രാജാവേ, നീ കിനാവിലാണോ?
ഒരു മരം വരം തരുമെന്ന്
കട്ടുകാലിയാക്കിയ ഖജനാവിലേക്ക്
പടർന്ന് ധനം നിറക്കുമെന്ന്
വലിയ വലിയ സ്വപ്നങ്ങൾ
കുട്ടിക്കാലത്തും ഞാനേറെ കണ്ടു
നിറയെ പ്രതീക്ഷതൻ സ്വപ്നങ്ങൾ
വഴിനടക്കവെ വീണുകിട്ടുന്ന മൺകുടം
മൂടിതുറന്നാൽ പുറത്തുവരുന്ന ഭൂതം
അലാവുദ്ദീനെ പോലെ ഞാൻ
സ്വർഗ്ഗരാജ്യത്തിന്റെ അധിപൻ
മുറ്റത്തെ മരച്ചില്ലയിലെ പക്ഷി
കുതറിയെറിഞ്ഞ വിത്തുമുളച്ച്,
മരമായി, സ്വർണ്ണപ്പഴങ്ങൾ വളർന്നത്
ഞാൻ നിറമുള്ള പറുദീസ പണിതത്.
ഹേ, രാജാവേ, നീ കിനാവിലാണോ?
ഒരു മരം വരം തരുമെന്ന്
കട്ടുകാലിയാക്കിയ ഖജനാവിലേക്ക്
പടർന്ന് ധനം നിറക്കുമെന്ന്
Friday, July 27, 2012
വെളിച്ചം
ആത്മാവിനു വെളീച്ചം തിരയുകയാണ്
ഒരു ചെറിയ വിളക്ക് കയ്യിൽ കരുതി
എണ്ണവറ്റി വിളക്ക് കെടാറായിരിക്കുന്നു
എന്നിട്ടും വഴിയെ പ്രകാശമാനമാക്കിയ
കയ്യിലെ വെളിച്ചത്തെ തിരിച്ചറിഞ്ഞില്ല.
Thursday, July 12, 2012
മഴക്കാല ഓർമ്മ
മഴ പെയ്യുകയായിരിക്കും
ചെറിയ ഒരു മിന്നൽ വെളിച്ചം പരക്കും
മേലേതട്ടിൽ നിന്ന് താഴേതട്ടിലെ ഓടിലേക്ക്
വെള്ളിനൂലുകൾ പോലെ മഴനാരുകൾ
ഞങ്ങൾ കഥ പറയുകയാകും
വീണ്ടും ഒരു മിന്നൽ
പിന്നെ ഒരു ഇടിനാദം
ഉമ്മ വിളിക്കുകയായി
മക്കളേ, താഴെ വന്ന് കിടക്ക്
ഞങ്ങൾ കഥ പറയുകയായിരിക്കും
വീണ്ടും ഉമ്മ വിളിക്കുന്നു
മിന്നൽ നാദം ഉമ്മയുടെ വിളി....
അവസാനം പരുഷമായി ഉപ്പ
ഡാ നവാസേ.. പൈസലേ..
പുതപ്പും തലയിണയും ചുരുട്ടിയെടുത്ത്
മണ്ഠകത്ത് പുല്പായയിൽ ഉമ്മക്കരികിൽ
ഉമ്മ ദിക്കർ ചെല്ലുകയാകും...
ഇടിമിന്നലിന്റെ താളത്തിൽ
ഇപ്പോളും ഉമ്മ ദിക്കർചൊല്ലുകയാകും
മണൽ പരപ്പിൽ പ്രവാസത്തിൽ
അകപ്പെട്ടുപോയ മക്കളെയോർത്ത്
Monday, June 18, 2012
മരണത്തിനു കൂട്ടിരിക്കവേ...
മരണത്തിനു കൂട്ടിരിക്കവെ... |
ഹൃദയസ്പന്ദമാപിനി കാതിൽ തിരുകി
ഒന്നുകൂടി ധ്യാനത്തിലായി
പരന്ന പ്രതലം
കുനിഞ്ഞു നെഞ്ചോട് ചേര്‍ത്തു
മരണത്തിന്റെ താളം കയറിയിറങ്ങുന്നു
കാലങ്ങളോളം,
നിർത്താതെ കുതിച്ച ചക്രവേഗങ്ങൾ.
ഉയർന്നുതാഴുന്ന ശബ്ദവീചികൾ
പാളത്തിൽ മെല്ലെ നിലച്ചുപോകുന്നു.
മഴപെയ്യുന്നുണ്ട്,
വരണ്ട രാത്രിമഴ
ശ്വാസവേഗങ്ങളിൽ
നനുത്തസ്വപ്നങ്ങളിലേക്ക് ഓർമ്മ മിന്നുന്നു.
വേദനയുടെ ഇടവേളകളിൽ
ഇന്നലെകളെ ഓർത്തെടുക്കുന്നുണ്ടാകാം
ജീവചക്രങ്ങൾ വലിച്ച ഉടലുകൾ
പ്രണയകാലം പേറിയ
മനസ്സുകളെ
പൂത്തുലച്ച കൗമാരങ്ങൾ..
നാഴികക്കല്ലുകൾ
പിന്നിട്ടതറിയാതെ പോയ
യൗവ്വനതീക്ഷ്ണത.
ഓർക്കുകയാകാം ഭാവിയെ..
കൂട്ടിയും കിഴിച്ചും
ശിഷ്ടം മാറ്റിയും
മനക്കണക്ക് പുസ്തകം മറിക്കുന്നുണ്ടാകാം.
എങ്കിലും, അയാള്‍ അറിയുന്നില്ല:
ഇടക്ക് മുറിയുന്ന,
ഉണർച്ചകളെ ഇല്ലാതാക്കുന്ന
നിത്യനിദ്രയിലേക്ക് അടുക്കുകയാണെന്ന്..!
ഇനി ശാന്തമായുറങ്ങട്ടെ
ഈ ജീവനും കാവലിരിപ്പ് കഴിഞ്ഞു
അടുത്ത 'ഇര'
അത്യാഹിതത്തിൽ
ഹൃദയഗീതം വരിതെറ്റിക്കുകയായി.

Saturday, May 26, 2012
ജനതക്ക് ചിന്ത വില്‍ക്കുന്ന ബുദ്ധിജീവികളോട്....
ബൌദ്ധികാചാര്യന്മാരെ
ചിന്തകള്‍ നിങ്ങളുടെ അവകാശമാണ്
ആയതിനാല്‍ നിങ്ങള്‍ ചിന്തിക്കുക
ന്യായം നീതി സദാചാരം വിപ്ലവം
നിങ്ങളുടെ ചിന്തയില്‍ നിര്‍മ്മിക്കുക.
നിങ്ങള്‍ പുറം ലോകമറിയരുത്
നിങ്ങളുടെ ചിന്തകളുടെ ദിശമാറരുത്
പുറത്തെ ഈ കനല് കണ്ടാല്‍
പുറത്തെ ഈ പേമാരി കണ്ടാല്‍
പുറത്തെ ഈ വറ്റിപ്പോയ പുഴകണ്ടാല്‍
പുറത്തെ ഈ രക്തനിലം കണ്ടാല്‍
മനമറ്റുപോകുന്ന കാഴ്ച കണ്ടാല്‍
നിങ്ങളുടെ ചിന്തകള്‍ തകര്‍ന്നേക്കാം
കറുത്തവാക്കുകള്ക്ക്മുന്നില്
ഇരുമ്പുചാട്ടകള്ക്ക് മുന്നില്‍
തളരുവര്ക്കാരാണ് തുണ
സുഖത്തിന്റെ പുതപ്പിനുള്ളില്‍
ഏമ്പക്കത്തിന്റെ നിര്‍വ്രുതിയില്‍
വിപ്ലവ ചിന്തകള്‍ വിരിയട്ടെ
ചാതുര്വര്ണ്ണ്യത്തിലൊതുങ്ങാത്തവന്
ജീവിക്കേണ്ടതെങ്ങിനെയെന്ന്
കറുത്തവസ്ത്രത്താല് മൂടപെട്ടവളുടെ
മാനംകാക്കുന്ന മാനവികതയെന്തെന്ന്
സദാചാരത്തിന്റെ അതിരുകളേതെന്ന്
പട്ടിണികിടക്കുന്നതിന്റെ പുണ്യമെന്തെന്ന്
നിങ്ങള്‍ ജനതക്കുവേണ്ടി ചിന്തിക്കുമ്പോള്‍
ഞങ്ങള്‍ ത്യജിക്കുകതന്നെ വേണം
എങ്കിലും നിങ്ങളെ ഞങ്ങള്‍ക്കറിയാം
ഒരിക്കലും വിജയിക്കാത്ത ചിന്തകള്‍
അതുമാത്രം ഞങ്ങള്‍ക്ക് നല്‍കുമെന്ന്
നിങ്ങള്‍ക്കും ജീവിതമോഹങ്ങളുണ്ടല്ലൊ
ഈ ശീതളിമ ഇല്ലാതാകരുതല്ലൊ
പക്ഷെ അന്തിയില്‍ ഉറങ്ങാതിരിക്കുന്ന
വാക്കുകളുടെ മാസ്മരികത കേള്‍ക്കാനറിയാത്ത
കുരുന്നുകള്‍ക്ക് ഞങ്ങള്‍ എന്തുനല്കും
ചിന്തകള്‍ നിങ്ങളുടെ അവകാശമാണ്
ആയതിനാല്‍ നിങ്ങള്‍ ചിന്തിക്കുക
ന്യായം നീതി സദാചാരം വിപ്ലവം
നിങ്ങളുടെ ചിന്തയില്‍ നിര്‍മ്മിക്കുക.
നിങ്ങള്‍ പുറം ലോകമറിയരുത്
നിങ്ങളുടെ ചിന്തകളുടെ ദിശമാറരുത്
പുറത്തെ ഈ കനല് കണ്ടാല്‍
പുറത്തെ ഈ പേമാരി കണ്ടാല്‍
പുറത്തെ ഈ വറ്റിപ്പോയ പുഴകണ്ടാല്‍
പുറത്തെ ഈ രക്തനിലം കണ്ടാല്‍
മനമറ്റുപോകുന്ന കാഴ്ച കണ്ടാല്‍
നിങ്ങളുടെ ചിന്തകള്‍ തകര്‍ന്നേക്കാം
കറുത്തവാക്കുകള്ക്ക്മുന്നി
ഇരുമ്പുചാട്ടകള്ക്ക് മുന്നില്‍
തളരുവര്ക്കാരാണ് തുണ
സുഖത്തിന്റെ പുതപ്പിനുള്ളില്‍
ഏമ്പക്കത്തിന്റെ നിര്‍വ്രുതിയില്‍
വിപ്ലവ ചിന്തകള്‍ വിരിയട്ടെ
ചാതുര്വര്ണ്ണ്യത്തിലൊതുങ്ങാത്തവന്
ജീവിക്കേണ്ടതെങ്ങിനെയെന്ന്
കറുത്തവസ്ത്രത്താല് മൂടപെട്ടവളുടെ
മാനംകാക്കുന്ന മാനവികതയെന്തെന്ന്
സദാചാരത്തിന്റെ അതിരുകളേതെന്ന്
പട്ടിണികിടക്കുന്നതിന്റെ പുണ്യമെന്തെന്ന്
നിങ്ങള്‍ ജനതക്കുവേണ്ടി ചിന്തിക്കുമ്പോള്‍
ഞങ്ങള്‍ ത്യജിക്കുകതന്നെ വേണം
എങ്കിലും നിങ്ങളെ ഞങ്ങള്‍ക്കറിയാം
ഒരിക്കലും വിജയിക്കാത്ത ചിന്തകള്‍
അതുമാത്രം ഞങ്ങള്‍ക്ക് നല്‍കുമെന്ന്
നിങ്ങള്‍ക്കും ജീവിതമോഹങ്ങളുണ്ടല്ലൊ
ഈ ശീതളിമ ഇല്ലാതാകരുതല്ലൊ
പക്ഷെ അന്തിയില്‍ ഉറങ്ങാതിരിക്കുന്ന
വാക്കുകളുടെ മാസ്മരികത കേള്‍ക്കാനറിയാത്ത
കുരുന്നുകള്‍ക്ക് ഞങ്ങള്‍ എന്തുനല്കും
Sunday, April 8, 2012
എന്റെ ചിന്തതൻ തീ എടുത്തവൻ
Friday, March 30, 2012
മലബാർ വികസനം
ഇന്നലെQatar Islamic Youth Association മലബാർ അവഗണനയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് കെ കെ എൻ കുറുപ്പ്, മലബാറീന്റെ ചരിത്രവും കൊളോണിയൽ കാലത്തെ പീഡനത്തിൽ നിന്ന നവകൊളോണിയൽ കാലത്തെ പീഡനത്തിലാണ്ട മലബാറീനെ കണക്കുകളുടെ അടിസ്ഥാനത്തിൽ ശക്തമായി അവതരിപ്പിച്ചു.
""മലബാര്‍ 1792 മുതല്‍ 1947 വരെ ബ്രിട്ടന്റെ കോളനിവാഴ്ചയിലായിരുന്നു. ഇവിടത്തെ റയറ്റുവാരി ഭൂനിയമവും കൂടിയായ്മകളും അബ്കാരി നിയമവും എല്ലാം ഒത്തുചേര്‍ന്ന് യാതൊരുവിധ മൂലധന ശേഖരണത്തിനും സാധ്യതയില്ലാതാക്കി. റയറ്റുവാരിയില് തന്നെ കാസര്‍കോട്ടെ കൃഷിക്കാര്‍ ഉല്പാദനത്തിന്റെ 60 ശതമാനം വരെ നികുതി കൊടുത്തു പട്ടിണി കിടന്നു. കുരുമുളക് 28 റാത്തല് അഥവാ ഒരു കണ്ടിക്ക് 1792 മുതല്‍ 1939 വരെ, വില നൂറ് രൂപ മാത്രമായിരുന്നു. മയ്യഴിയിലെ ഫ്രഞ്ചുകാര്‍ 1800-ല്‍ ഒരു കണ്ടിക്ക് 212 രൂപ മയ്യഴിയില്‍ കൊടുത്തിരുന്നു. പക്ഷേ, കുരുമുളക് ബ്രിട്ടീഷുകാര്‍ക്ക് മാത്രം നല്‍കണം. തെക്കെ മലബാറിലെ കലാപങ്ങള്‍, പഴശ്ശിസമരങ്ങള്‍, എല്ലാം ഇത്തരം പശ്ചാത്തലത്തിലായിരുന്നു""
1792 മുതല്‍ 1947 വരെയുള്ള കാലഘട്ടം മലബാർ നിരന്തരമായ ചൂഷണത്തിനു വിധേയമായി. മൂലധനം മലബാറിൽ നിന്ന് കൊള്ളയടിക്കപ്പെട്ടു. അന്ന് മലബാറിലെ സമ്പന്മാരായിരുന്ന "കേയി" കുടുംബങ്ങൾ തകർന്നു തരിപ്പണമായി. അറബിക്കടലിൽ കേയിമാരുടെ ഉരുക്കൾ തലങ്ങും വിലങ്ങും സഞ്ചരിച്ചകാലഘട്ടത്തിൽ നിന്ന് ബ്രിട്ടിഷ് കപ്പൽ നിർമ്മാതാക്കളെ രക്ഷിക്കാൻ കൊണ്ടുവന്ന നിയമങ്ങൾ കപ്പൽ / ഉരു രംഗത്തെ മലബാർ കുത്തക തകർത്തു. കെ കെ എൻ കുറുപ്പ് പറഞ്ഞ ആ ചരിത്രം ഒരു പക്ഷെ മലബാറിനെ തകർക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.
കുടിയേറ്റക്കാരുടെ വരവ് നിലവിലെ മലബാറുകാരെ പ്രതികൂലമായി ബാധിച്ചു. മലബാർ മേഘലയിലെ ഭൂമി അവർക്ക് ലഭ്യമല്ലാതെയാകുകയും വില കുതിച്ചുയരുകയും ചെയ്തു. അപ്രാപ്യമായ വിലക്ക് നാട്ടുകാർക്ക് എടുക്കാൻ കഴിയാതിരുന്ന ഭൂമിയാണ്. റൊക്കം തുക കൊടുത്ത് കുടിയേടക്കാർ വാങ്ങിയത്. അവരും ഈ അവഹേളനത്തിന്റെ ഇരകളായി മാറി എന്നത് മറ്റൊരു ചരിത്രം.
പിന്നീട് ജീവിതത്തിന്റെ ഗതികേടിൽ കടൽ കടന്ന് പ്രവാസികളായി മാറിയ മലബാറുകാർ മരുഭൂമിയിലെ അദ്ധാനം തികച്ചും ഉല്പാദനപ്രമല്ലാത്ത ആവശ്യങ്ങൾക്കായി ദൂർത്തടിക്കുകയും പണം വീണ്ടും തെക്കോട് ഒഴുകാനും തുടങ്ങി.
ഇന്നും ഭരണസിരകളിൽ ഓടുന്ന പച്ചരക്തം അഞ്ചാം മന്ത്രിക്കുപിന്നാലെ പായുമ്പോൾ വികസനത്തിൽ ഏറ്റവും പിന്തള്ളപ്പെടുന്ന മലബാറുകാരൻ ഇടക്കിടെ എയർ ഇന്ത്യക്കെതിരെ രണ്ടു മുദ്രാവക്യം വിളിയിൽ ഒതുങ്ങി നിൽക്കുന്നു.

Friday, March 9, 2012
ഭരണകൂടം എത്ര സുതാര്യമാണ്

ഭരണക്രമമെത്ര സുതാര്യമാണ്
എല്ലാം നമ്മെ അറിയിക്കുന്നുണ്ട്
ഭരണകൂടം വാചാലമാകുമ്പോൾ
കുരുക്കുകൾ മുറുകിയെന്നര്ത്ഥം.
മഹാ വികസനാരവമുയരുമ്പോൾ
ഖജനാവ് പങ്കുവെക്കപ്പെട്ടെന്ന്
വിദ്യാഭ്യാസവികസന വിളബരത്തിൽ
പുതിയ കച്ചടത്തിന്റെ കരാറുറപ്പിച്ചെന്ന്
വിലവര്ദ്ധനവിനെക്കുറിച്ചാകട്ടെ
നമ്മൂടെതന്നെ വിള ഇറക്കുമതിചെയ്യുമെന്ന്
ശത്രുരാജ്യ ഭീഷണിയെങ്കിൽ
പുതിയ ആയുധക്കച്ചവടക്കരാറായെന്ന്
വിറക്കുന്ന ഭീകരനെക്കുറിച്ചാണെങ്കിൽ
കരുനീക്കത്തിൽ ഒരിര വീണുകഴിഞ്ഞെന്ന്
ഊര്ജ്ജപ്രതിസന്ധിയാണെങ്കിലോ
ആണവബോംബിന്റെ പുതിയ നിലയം
ശുചിത്വപാലനം പ്രസംഗിച്ചാൽ
മാലിന്യങ്ങൾ ജനം സഹിക്കണമെന്നുതന്നെ
മരുന്നുകളെക്കുറിച്ചെങ്കിൽ അതിൻ
പാകത്തിൽ രോഗങ്ങളൂണ്ടാക്കിക്കഴിഞ്ഞെന്ന്
അതെ, എല്ലാം അടയാളങ്ങളാണ്
നാളെ ഒന്നും അറിഞ്ഞില്ലെന്ന് പറയരുത്.
Monday, March 5, 2012
ഏതു കൊച്ചുകുട്ടിക്കും അറിയാം
Subscribe to:
Posts (Atom)