ബൌദ്ധികാചാര്യന്മാരെ
ചിന്തകള്‍ നിങ്ങളുടെ അവകാശമാണ്
ആയതിനാല്‍ നിങ്ങള്‍ ചിന്തിക്കുക
ന്യായം നീതി സദാചാരം വിപ്ലവം
നിങ്ങളുടെ ചിന്തയില്‍ നിര്‍മ്മിക്കുക.
നിങ്ങള്‍ പുറം ലോകമറിയരുത്
നിങ്ങളുടെ ചിന്തകളുടെ ദിശമാറരുത്
പുറത്തെ ഈ കനല് കണ്ടാല്‍
പുറത്തെ ഈ പേമാരി കണ്ടാല്‍
പുറത്തെ ഈ വറ്റിപ്പോയ പുഴകണ്ടാല്‍
പുറത്തെ ഈ രക്തനിലം കണ്ടാല്‍
മനമറ്റുപോകുന്ന കാഴ്ച കണ്ടാല്‍
നിങ്ങളുടെ ചിന്തകള്‍ തകര്‍ന്നേക്കാം
കറുത്തവാക്കുകള്ക്ക്മുന്നില്
ഇരുമ്പുചാട്ടകള്ക്ക് മുന്നില്‍
തളരുവര്ക്കാരാണ് തുണ
സുഖത്തിന്റെ പുതപ്പിനുള്ളില്‍
ഏമ്പക്കത്തിന്റെ നിര്‍വ്രുതിയില്‍
വിപ്ലവ ചിന്തകള്‍ വിരിയട്ടെ
ചാതുര്വര്ണ്ണ്യത്തിലൊതുങ്ങാത്തവന്
ജീവിക്കേണ്ടതെങ്ങിനെയെന്ന്
കറുത്തവസ്ത്രത്താല് മൂടപെട്ടവളുടെ
മാനംകാക്കുന്ന മാനവികതയെന്തെന്ന്
സദാചാരത്തിന്റെ അതിരുകളേതെന്ന്
പട്ടിണികിടക്കുന്നതിന്റെ പുണ്യമെന്തെന്ന്
നിങ്ങള്‍ ജനതക്കുവേണ്ടി ചിന്തിക്കുമ്പോള്‍
ഞങ്ങള്‍ ത്യജിക്കുകതന്നെ വേണം
എങ്കിലും നിങ്ങളെ ഞങ്ങള്‍ക്കറിയാം
ഒരിക്കലും വിജയിക്കാത്ത ചിന്തകള്‍
അതുമാത്രം ഞങ്ങള്‍ക്ക് നല്‍കുമെന്ന്
നിങ്ങള്‍ക്കും ജീവിതമോഹങ്ങളുണ്ടല്ലൊ
ഈ ശീതളിമ ഇല്ലാതാകരുതല്ലൊ
പക്ഷെ അന്തിയില്‍ ഉറങ്ങാതിരിക്കുന്ന
വാക്കുകളുടെ മാസ്മരികത കേള്‍ക്കാനറിയാത്ത
കുരുന്നുകള്‍ക്ക് ഞങ്ങള്‍ എന്തുനല്കും
ചിന്തകള്‍ നിങ്ങളുടെ അവകാശമാണ്
ആയതിനാല്‍ നിങ്ങള്‍ ചിന്തിക്കുക
ന്യായം നീതി സദാചാരം വിപ്ലവം
നിങ്ങളുടെ ചിന്തയില്‍ നിര്‍മ്മിക്കുക.
നിങ്ങള്‍ പുറം ലോകമറിയരുത്
നിങ്ങളുടെ ചിന്തകളുടെ ദിശമാറരുത്
പുറത്തെ ഈ കനല് കണ്ടാല്‍
പുറത്തെ ഈ പേമാരി കണ്ടാല്‍
പുറത്തെ ഈ വറ്റിപ്പോയ പുഴകണ്ടാല്‍
പുറത്തെ ഈ രക്തനിലം കണ്ടാല്‍
മനമറ്റുപോകുന്ന കാഴ്ച കണ്ടാല്‍
നിങ്ങളുടെ ചിന്തകള്‍ തകര്‍ന്നേക്കാം
കറുത്തവാക്കുകള്ക്ക്മുന്നി
ഇരുമ്പുചാട്ടകള്ക്ക് മുന്നില്‍
തളരുവര്ക്കാരാണ് തുണ
സുഖത്തിന്റെ പുതപ്പിനുള്ളില്‍
ഏമ്പക്കത്തിന്റെ നിര്‍വ്രുതിയില്‍
വിപ്ലവ ചിന്തകള്‍ വിരിയട്ടെ
ചാതുര്വര്ണ്ണ്യത്തിലൊതുങ്ങാത്തവന്
ജീവിക്കേണ്ടതെങ്ങിനെയെന്ന്
കറുത്തവസ്ത്രത്താല് മൂടപെട്ടവളുടെ
മാനംകാക്കുന്ന മാനവികതയെന്തെന്ന്
സദാചാരത്തിന്റെ അതിരുകളേതെന്ന്
പട്ടിണികിടക്കുന്നതിന്റെ പുണ്യമെന്തെന്ന്
നിങ്ങള്‍ ജനതക്കുവേണ്ടി ചിന്തിക്കുമ്പോള്‍
ഞങ്ങള്‍ ത്യജിക്കുകതന്നെ വേണം
എങ്കിലും നിങ്ങളെ ഞങ്ങള്‍ക്കറിയാം
ഒരിക്കലും വിജയിക്കാത്ത ചിന്തകള്‍
അതുമാത്രം ഞങ്ങള്‍ക്ക് നല്‍കുമെന്ന്
നിങ്ങള്‍ക്കും ജീവിതമോഹങ്ങളുണ്ടല്ലൊ
ഈ ശീതളിമ ഇല്ലാതാകരുതല്ലൊ
പക്ഷെ അന്തിയില്‍ ഉറങ്ങാതിരിക്കുന്ന
വാക്കുകളുടെ മാസ്മരികത കേള്‍ക്കാനറിയാത്ത
കുരുന്നുകള്‍ക്ക് ഞങ്ങള്‍ എന്തുനല്കും