എന്റെ ചിന്തയുടെ ചൂളക്കരികിൽ
തീക്കായാറുണ്ടായിരുന്നൊരു കാടൻപൂച്ച
രാത്രിയിലേകാന്തതയിലൊരുനാൾ
കാടൻപൂച്ചയവന്നെന്നോട് മൊഴിഞ്ഞു
"എന്തിനായുരുകുന്നു സ്വയമിങ്ങനെ ചങ്ങാതീ
പങ്കുവെക്കുക മനം, പങ്കുവെക്കുക ഭാരവും"
പങ്കുവെക്കപ്പെട്ടതിൻ ശേഷം
കണ്ടീലയാകാടൻ പൂച്ചയെ
നിങ്ങൾ കണ്ടുവോ, കാടൻ പൂച്ചയെ
എന്റെ ചിന്തതൻ തീ എടുത്തവനെ