Saturday, February 4, 2012

നിരീക്ഷണം

നിന്റെ തലച്ചോറിൽ നിന്ന്
ഒരു കമ്പിയില്ലാ കമ്പി
രാജകൊട്ടാരത്തിലേക്ക്
വലിച്ചു നീട്ടിയിട്ടുണ്ട്

നിന്റെ ചിന്തകൾ
നിന്റെ വാക്കുകൾ
നിന്റെ ചങ്ങാത്തങ്ങൾ
നിന്റെ പ്രണയങ്ങൾ

എല്ലാം ചോർത്തപ്പെടും
രാജ്യം നിന്നെ ഉറ്റുനോക്കുന്നു
ഒന്നിനുമല്ല, നിനക്ക് വേണ്ടി
നിന്റെ ഭാവിക്കരുപ്പിടിപ്പിക്കാൻ