മഴ പെയ്യുകയായിരിക്കും ചെറിയ ഒരു മിന്നൽ വെളിച്ചം പരക്കും മേലേതട്ടിൽ നിന്ന് താഴേതട്ടിലെ ഓടിലേക്ക് വെള്ളിനൂലുകൾ പോലെ മഴനാരുകൾ ഞങ്ങൾ കഥ പറയുകയാകും വീണ്ടും ഒരു മിന്നൽ പിന്നെ ഒരു ഇടിനാദം ഉമ്മ വിളിക്കുകയായി മക്കളേ, താഴെ വന്ന് കിടക്ക് ഞങ്ങൾ കഥ പറയുകയായിരിക്കും വീണ്ടും ഉമ്മ വിളിക്കുന്നു മിന്നൽ നാദം ഉമ്മയുടെ വിളി.... അവസാനം പരുഷമായി ഉപ്പ ഡാ നവാസേ.. പൈസലേ..