
എഡ്വീനാ
എന്റെ മാറത്തെ റോസാപ്പൂക്കള്‍
നിന്‍ കവിളില്‍ തട്ടി തകര്‍ന്ന്
നിലംപതിച്ചിരിക്കുന്നു.
എഡ്വീനാ
നിന്റെ പ്രണയത്തിന്റെ ആഴങ്ങളില്‍
ഞാന്‍ അലിഞ്ഞു
ഇല്ലാതെ ആകുന്നു.
എഡ്വീനാ
എന്തിനാണു നീ ഭയക്കുന്നത്
നിന്‍ പ്രഭു
മൌണ്ടിനെ അല്ലെന്നെനിക്കറിയാം
എഡ്വീനാ
നാടുകടത്തപ്പെടുമെന്ന്
എഡ്വീനാ
നീ ഭയക്കുന്നുവൊ?
എഡ്വീനാ
ഈ നാടുപോല്‍
ഞാന്‍ നിന്നെ പ്രണയിക്കുന്നു
നീ ദേശീയത തന്നെയാകുന്നു.
എഡ്വീനാ
ഈ രാഷ്ട്രം നിനക്കായി
ഞാന്‍ കരുതി വെക്കുന്നുവെങ്കില്‍
നീ ഇവിടെത്തന്നെ വാഴും
എഡ്വീനാ
മോഹന്‍ ദാസും
മുഹമ്മദലിയും
വേര്‍പിരിഞ്ഞിരിക്കുന്നു
എഡ്വീനാ
ഇനി അവന്‍ ഈ നാടുവാഴും
നീ എന്റെ മാറിലെ റോസപൂക്കള്‍
ഇനിയും തകര്‍ക്കും
എഡ്വീനാ
ഈ റോസാപ്പൂക്കള്‍
സ്വപ്നങ്ങളാണ്
ഒരു ജനതക്കും നിനക്കും
എഡ്വീനാ
തെരുവുകളില്‍ ആഘോഷങ്ങള്‍
നീ കരയാതിരിക്കൂ
ഞാന്‍ നിന്നെ സ്നെഹിക്കുന്നു