Friday, March 30, 2012

മലബാർ വികസനം

ഇന്നലെQatar Islamic Youth Association മലബാർ അവഗണനയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് കെ കെ എൻ കുറുപ്പ്,  മലബാറീന്റെ ചരിത്രവും കൊളോണിയൽ കാലത്തെ പീഡനത്തിൽ നിന്ന നവകൊളോണിയൽ കാലത്തെ പീഡനത്തിലാണ്ട മലബാറീനെ കണക്കുകളുടെ അടിസ്ഥാനത്തിൽ ശക്തമായി അവതരിപ്പിച്ചു.

""മലബാര്‍ 1792 മുതല്‍ 1947 വരെ ബ്രിട്ടന്റെ കോളനിവാഴ്ചയിലായിരുന്നു. ഇവിടത്തെ റയറ്റുവാരി ഭൂനിയമവും കൂടിയായ്മകളും അബ്കാരി നിയമവും എല്ലാം ഒത്തുചേര്‍ന്ന് യാതൊരുവിധ മൂലധന ശേഖരണത്തിനും സാധ്യതയില്ലാതാക്കി. റയറ്റുവാരിയില്‍ തന്നെ കാസര്‍കോട്ടെ കൃഷിക്കാര്‍ ഉല്‍പാദനത്തിന്റെ 60 ശതമാനം വരെ നികുതി കൊടുത്തു പട്ടിണി കിടന്നു. കുരുമുളക് 28 റാത്തല്‍ അഥവാ ഒരു കണ്ടിക്ക് 1792 മുതല്‍ 1939 വരെ, വില നൂറ് രൂപ മാത്രമായിരുന്നു. മയ്യഴിയിലെ ഫ്രഞ്ചുകാര്‍ 1800-ല്‍ ഒരു കണ്ടിക്ക് 212 രൂപ മയ്യഴിയില്‍ കൊടുത്തിരുന്നു. പക്ഷേ, കുരുമുളക് ബ്രിട്ടീഷുകാര്‍ക്ക് മാത്രം നല്‍കണം. തെക്കെ മലബാറിലെ കലാപങ്ങള്‍, പഴശ്ശിസമരങ്ങള്‍, എല്ലാം ഇത്തരം പശ്ചാത്തലത്തിലായിരുന്നു""
1792 മുതല്‍ 1947 വരെയുള്ള കാലഘട്ടം മലബാർ നിരന്തരമായ ചൂഷണത്തിനു വിധേയമായി. മൂലധനം മലബാറിൽ നിന്ന് കൊള്ളയടിക്കപ്പെട്ടു. അന്ന് മലബാറിലെ സമ്പന്മാരായിരുന്ന "കേയി" കുടുംബങ്ങൾ  തകർന്നു തരിപ്പണമായി. അറബിക്കടലിൽ കേയിമാരുടെ ഉരുക്കൾ തലങ്ങും വിലങ്ങും സഞ്ചരിച്ചകാലഘട്ടത്തിൽ നിന്ന് ബ്രിട്ടിഷ് കപ്പൽ നിർമ്മാതാക്കളെ രക്ഷിക്കാൻ കൊണ്ടുവന്ന നിയമങ്ങൾ കപ്പൽ / ഉരു രംഗത്തെ മലബാർ കുത്തക തകർത്തു. കെ കെ എൻ കുറുപ്പ് പറഞ്ഞ ആ ചരിത്രം ഒരു പക്ഷെ മലബാറിനെ തകർക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.

കുടിയേറ്റക്കാരുടെ വരവ് നിലവിലെ മലബാറുകാരെ പ്രതികൂലമായി ബാധിച്ചു. മലബാർ മേഘലയിലെ ഭൂമി അവർക്ക് ലഭ്യമല്ലാതെയാകുകയും വില കുതിച്ചുയരുകയും ചെയ്തു. അപ്രാപ്യമായ വിലക്ക് നാട്ടുകാർക്ക് എടുക്കാൻ കഴിയാതിരുന്ന ഭൂമിയാണ്. റൊക്കം തുക കൊടുത്ത് കുടിയേടക്കാർ വാങ്ങിയത്. അവരും ഈ അവഹേളനത്തിന്റെ ഇരകളായി മാറി എന്നത് മറ്റൊരു ചരിത്രം.

പിന്നീട് ജീവിതത്തിന്റെ ഗതികേടിൽ കടൽ കടന്ന് പ്രവാസികളായി മാറിയ മലബാറുകാർ മരുഭൂമിയിലെ അദ്ധാനം തികച്ചും ഉല്പാദനപ്രമല്ലാത്ത ആവശ്യങ്ങൾക്കായി ദൂർത്തടിക്കുകയും പണം വീണ്ടും തെക്കോട് ഒഴുകാനും തുടങ്ങി.

ഇന്നും ഭരണസിരകളിൽ ഓടുന്ന പച്ചരക്തം അഞ്ചാം മന്ത്രിക്കുപിന്നാലെ പായുമ്പോൾ വികസനത്തിൽ ഏറ്റവും പിന്തള്ളപ്പെടുന്ന മലബാറുകാരൻ ഇടക്കിടെ എയർ ഇന്ത്യക്കെതിരെ രണ്ടു മുദ്രാവക്യം വിളിയിൽ ഒതുങ്ങി നിൽക്കുന്നു.

Friday, March 9, 2012

ഭരണകൂടം എത്ര സുതാര്യമാണ്


ഭരണക്രമമെത്ര സുതാര്യമാണ്
എല്ലാം നമ്മെ അറിയിക്കുന്നുണ്ട്
ഭരണകൂടം വാചാലമാകുമ്പോൾ
കുരുക്കുകൾ മുറുകിയെന്നര്‍ത്ഥം.
മഹാ വികസനാരവമുയരുമ്പോൾ
ഖജനാവ് പങ്കുവെക്കപ്പെട്ടെന്ന്
വിദ്യാഭ്യാസവികസന വിളബരത്തിൽ
പുതിയ കച്ചടത്തിന്റെ കരാറുറപ്പിച്ചെന്ന്
വിലവര്‍ദ്ധനവിനെക്കുറിച്ചാകട്ടെ
നമ്മൂടെതന്നെ വിള ഇറക്കുമതിചെയ്യുമെന്ന്
ശത്രുരാജ്യ ഭീഷണിയെങ്കിൽ
പുതിയ ആയുധക്കച്ചവടക്കരാറായെന്ന്
വിറക്കുന്ന ഭീകരനെക്കുറിച്ചാണെങ്കിൽ
കരുനീക്കത്തിൽ ഒരിര വീണുകഴിഞ്ഞെന്ന്
ഊര്‍ജ്ജപ്രതിസന്ധിയാണെങ്കിലോ
ആണവബോംബിന്റെ പുതിയ നിലയം
ശുചിത്വപാലനം പ്രസംഗിച്ചാൽ
മാലിന്യങ്ങൾ ജനം സഹിക്കണമെന്നുതന്നെ
മരുന്നുകളെക്കുറിച്ചെങ്കിൽ അതിൻ
പാകത്തിൽ രോഗങ്ങളൂണ്ടാക്കിക്കഴിഞ്ഞെന്ന്
അതെ, എല്ലാം അടയാളങ്ങളാണ്
നാളെ ഒന്നും അറിഞ്ഞില്ലെന്ന് പറയരുത്.

Monday, March 5, 2012

ഏതു കൊച്ചുകുട്ടിക്കും അറിയാം

ഏതു കൊച്ചുകുട്ടിക്കും അറിയാം
പ്രകൃതി
എല്ലാം തരം തിരിച്ചിട്ടുണ്ടെന്ന്


ഞാന്‍
വെളുപ്പ്, സൌന്ദര്യം, സമ്പത്ത്
നീ
കറുപ്പ്, വൈരൂപ്യം ദാരിദ്ര്യം


ഏതു കൊച്ചുകുട്ടിക്കും അറിയാം
ആരൊക്കെ ജീവിക്കണമെന്ന്
ഉറുമ്പുകൾ കല്ലെടുക്കണമെന്നും


പ്രകൃതി
എല്ലാം തരം തിരിച്ചിട്ടുണ്ട്
എന്നിട്ടും
എല്ലാം സമം വേണമത്രെ!