Monday, January 30, 2012

ജന്മദിനം

എന്റെ ഉമ്മക്ക്
ദിനഗണിതങ്ങൾ
അറിയുമായിരുന്നില്ല
ആയതിനാൽ
എന്റെ ജന്മദിനം
അറിയപ്പെടാത്ത
ചരിത്രമായി
കുടുക്കും മൂടും പൊട്ടിയ
ട്രൗസറിന്റെ ഗമയിൽ
ഉസ്കൂളിൽ ചേരാൻ
വരിയിൽ നിന്നദിനം
റുക്കിയടീച്ചറുടെ
ചോദ്യത്തിനും
ഉപ്പയുടെ ഉത്തരംമുട്ടലിനും
ലസാഗുവിട്ട്
ഏഡ്മാഷെനിക്ക്
ജന്മദിനം സമ്മാനിച്ചു
"മെയ് ഇരുപത്തിയഞ്ച്"