Tuesday, October 27, 2009

രക്തം

കലാപത്തില്‍
കൊല്ലപ്പെട്ടവര്‍ക്കുമുന്നില്‍
ആള്‍കൂട്ടം

ഹിന്ദുക്കള്‍
കാവിചോരയില്‍

മുസ്ലിം
പച്ച ചോരയില്‍


ക്രിസ്ത്യാനി
പീതവര്‍ണ്ണത്തില്‍

ചുവന്ന ചോരയില്‍
ഒറ്റപ്പെട്ട
ഒരാള്‍ മാത്രം

വട്ടക്കണ്ണട
അര്‍ദ്ധനഗ്നന്‍
കഴുകന്മാര്‍
കൊത്തിവലിക്കുന്നു

Monday, October 26, 2009

നിന്നോട്

നീ അറിയുന്നുവോ
ഞാന്‍ നിന്നില്‍ നീന്ന്
എന്റെ ഹ്രുദയത്തെ
എങ്ങിനെ പറിച്ചെടുത്തെന്ന്

എന്റെ അകം കീറി
മനം പിളര്‍ത്ത്
നോവു കടിച്ചമര്‍ത്തി
സ്വയം തകര്‍ത്ത്...

നീ അറിയുന്നുവോ
വക്കുകളില്‍ രക്തം
അത് വാര്‍ന്നൊലിച്ച്
എന്റെ മനം നിറച്ചത്

നിന്റെ മനസ്സില്‍
നീ എന്റെ ചിത്രം
തകര്‍ന്ന കണ്ണാടിയില്‍
ചിതറിയ ഞാന്‍

അതില്‍ കൂര്‍ത്ത ചില്ല്
എന്റെ ഹ്രുദയത്തില്‍
ആഴത്തില്‍ പതിച്ച്
ഞാന്‍ തകര്‍നു പോയിരിക്കുന്നു

Friday, October 23, 2009

പ്രക്രുതി

ഹാ കഷ്ടം
മരം നഷ്ടമാകുന്നു
ചില്ലകളില്ലാതെ
കിളികളെങ്ങിനെ

ഓസോണ്‍
പാളികളേ ഇല്ലാതാകുന്നു
മരം
ഒരു വരം


മറന്നു പോയി
ഇന്നലെ വെട്ടിയ മരം
നന്നല്ലാന്ന് ആശാരി

വേറെ രണ്ടുമരം
വെട്ടിനോക്കാം
നല്ലത് വാതിലിന്
എടുക്കാം

Thursday, October 22, 2009

ലവ് ജിഹാദ് മാനിയ

ഇന്നലെ സഖാവ് കുഞുമോന്‍
മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു
കോളേജില് പോയാല്‍
പഠിച്ചിട്ട് വരാ
പ്രേമിക്കണമെങ്കില്‍
ഞമ്മളെ ജാതീലുള്ളോരെ മാത്രം
പ്രേമിക്കാ
മകന്‍ അന്തം വിട്ടുപോയി
കമ്മൂണിസ്റ്റുകാരനായ
ബാപ്പയാണൊ ഇതു പറയുന്നതെന്ന്
മകന്‍ ചോദിച്ചു
ബാപ്പ ഒരു പുരോഗമനവാദിയല്ലെ?
ജാതി മത ചിന്തകള്‍ക്ക്
അതീതമാണ് മാനവസ്നേഹം
എന്നല്ലെ ബാപ്പ പഠിപ്പിച്ചത്
സഖാവ് പറഞ്ഞു
അതൊന്നും മാറിയിട്ടില്ല
എന്താദര്‍ശം പറഞ്ഞാലും
മക്കള്‍ മക്കള്‍ തന്നെ
പിന്നെ സഖാവ് പറഞ്ഞു
ആരെ പ്രേമിച്ചാലും ബപ്പാക്ക്
സമ്മതമാണ്, ഉമ്മാക്കും
നാട്ടുകാരില്‍ ചിലര്‍ക്ക്.....
ലവ് ജിഹാദിന്റെ കാലമല്ലെ
നീന്നേം തീവ്രവാദിയാക്കിയാലോന്ന് പേടിച്ചാ......

Friday, October 16, 2009

കണ്ടപ്പായിയുടെ കണ്ണ്

അങ്ങ് പാടത്തിനപ്പുറം
ഒരു തീനാളമായി
കണ്ടപ്പായിയുടെ കണ്ണ്
അത് കാണിച്ചാണ് അമ്മ
എനിക്ക് ചോറ് തന്നത്

പിന്നെ കണ്ടപ്പായിയുടെ കണ്ണ്
വെറും ചിമ്മിനിവിളക്കും
കണ്ടപ്പായി സ്നേഹമുള്ള
ഒരു വയസ്സനും

ഇപ്പോള്‍ ചുറ്റും വെളിച്ചം
ഇരുട്ട് വീഴാറേഇല്ലാത്ത രാവുകളില്‍
ആരെ പേടിപ്പിച്ച്
ഞാന്‍ എന്റെ മോനെ ഊട്ടും

Thursday, October 15, 2009

തോറ്റ പോരാ‍ട്ടം


യുദ്ധം കഴിഞ്ഞുവന്നവരുടെ

മുറിവുകള്‍
മുതുകില്‍ ആയിരുന്നു
എന്റേയും.....
എന്റെ മാത്രം
ഇടനെഞ്ചില്‍
ആയിരിക്കണമെന്ന്
ശഠിക്കുന്നതെന്തിന്

Friday, October 9, 2009

സാധനങ്ങളുടെ ലിസ്റ്റ്

കൊതുകുതിരി
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍

കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും

Wednesday, October 7, 2009

ദോഹാലാന്റ്

വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം

ഇപ്പോള്‍

അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍

നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും

ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും

രണ്ടു പേരുകള്‍

അയാള്‍ പേരുചോദിച്ചു
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി

ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി

Tuesday, October 6, 2009

തരൂ+ഊര്=

ഉമ്മറത്ത്
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി

എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍

Sunday, October 4, 2009

ജ്യോനവന്‍...അവന്റെ ശാന്തിക്ക്

വിട്ടുപോകുന്നതിന്റെ വേദന
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്

ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്

അതെ മനസ്സില്‍ ഒരു നഷ്ടബോധം

ആദരാഞ്ജലികള്‍

Saturday, October 3, 2009

സമയം

അയല്‍ക്കാരന്‍
സമയത്തെ പ്രാകുന്നു
ഒന്നും ചെയ്യാനില്ലാതെ
മറാലച്ചൂലുമായി നടക്കുന്നു.

അയാളുടെ യുവതിയായമകള്‍
നേരവും കാലവും ഇല്ലാത്തവള്‍
കാലൊച്ചകളില്‍ കുളമ്പടിനാദം
വരാന്തയെ വിറങ്ഌഇപ്പിക്കുന്നു

താഴെ തെരുവിലെ മസ്ജിദ്
മൊല്ലാക്ക സമയമാകുന്നു
പുലരുന്നെന്നും രവായെന്നും
ദിനനേരങ്ങളും ഓര്‍മ്മിപ്പിക്കുന്നു

പിറ്കുവശത്തെ ബാല്‍ക്കണിയില്‍
കടലിന്റെയും
ആശുപത്രിയുടെയും
പനോരമ ദ്രുശ്യം

ഇരുട്ടാകുമ്പോള്‍
സമയത്തിനു മുന്‍പേനടക്കാന്‍
നടന്നും ഓടിയും
വ്യായാമക്കാരുടെ തിരക്ക്

മരച്ചുവട്ടിൽ സമയമായില്ലെന്ന്കുറച്കുകൂടി
കാത്തറിക്കൻ  കാമുകന്‍
സമയമിരുട്ടിയെന്നോര്‍മ്മിച്ച്
കൂടണയാന്‍ കെന്ചി കാമുകി

അകലെ ആശുപത്രിയിൽ
സമയം ആയവരും
അവാതെ കാത്തിരിക്കുന്നർക്കിടയിൽ
സങ്കടത്തിനും സന്തോഷത്തിനും

ഭാര്യയുടെ നിലവിളികള്‍ക്കിടയില്‍
സമയമായില്ലെന്ന അറിയിച്ച്
സമയമില്ലാത്ത ഡോക്ടര്‍
സന്ത്വനമായി പായുന്നു

ഒട്ടുതിരക്കിലും അച്ചന്റെ അന്ത്യം
ഒന്നു കണ്ടു പോകാന്‍
സംയമായെന്നും ഇനിയോട്ടില്ലെന്നറിഞ്ഞ്
അശ്വാസത്തിലിരിക്കും മകന്‍


സമയ്ംഅറ്റുപോകുന്ന നോവ്
ഇടക്ക് ഒരു നീണ്ട തേങ്ങൽ
സമയം അളന്ന് പങ്കുന്നത്
എത്ര ദുരിതമാണ്