
മൂലക്കുരു പൊട്ടിയൊലിക്കുന്നതുപോലെ
മഷിയൊലിക്കുന്ന വിരല്‍
കര്‍മ്മഫലമെന്ന് വിധിച്ച്
ഓരോ വീതം വെക്കലിനും ശേഷം
ഞാന്‍ കൂരയിലേക്ക് മടങ്ങുന്നു.
എന്റെ രാഷ്ട്രീയം മാരത്തോണില്‍
വീണുപോയ ഓട്ടക്കാരന്റെതുപോലെ
ഒറ്റക്കാലനും ഏറെ മുന്നിലെത്തിയിരിക്കുന്നു
ആസനത്തില്‍ ആല് മുളച്ചവരെ കണ്ടു
അവര്‍ അതിന്റെ തണലില്‍
ചെറുകാറ്റിന്റെ ഊഷ്മളതയിൽ
എന്നാലും ചിരിക്കുന്നില്ലെങ്കിലും
ചിരിച്ചെന്നുവരുത്താനുള്ള
എന്റെ അവകാശം ഞാന്‍ ഇഷ്ടപ്പെടുന്നു
എന്നാലും എന്റെ വാക്കുകള്‍
വാക്കുകളായി ശേഷിക്കുന്നതിനാല്‍
ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു