Tuesday, October 27, 2009

രക്തം

കലാപത്തില്‍
കൊല്ലപ്പെട്ടവര്‍ക്കുമുന്നില്‍
ആള്‍കൂട്ടം

ഹിന്ദുക്കള്‍
കാവിചോരയില്‍

മുസ്ലിം
പച്ച ചോരയില്‍


ക്രിസ്ത്യാനി
പീതവര്‍ണ്ണത്തില്‍

ചുവന്ന ചോരയില്‍
ഒറ്റപ്പെട്ട
ഒരാള്‍ മാത്രം

വട്ടക്കണ്ണട
അര്‍ദ്ധനഗ്നന്‍
കഴുകന്മാര്‍
കൊത്തിവലിക്കുന്നു

Monday, October 26, 2009

നിന്നോട്

നീ അറിയുന്നുവോ
ഞാന്‍ നിന്നില്‍ നീന്ന്
എന്റെ ഹ്രുദയത്തെ
എങ്ങിനെ പറിച്ചെടുത്തെന്ന്

എന്റെ അകം കീറി
മനം പിളര്‍ത്ത്
നോവു കടിച്ചമര്‍ത്തി
സ്വയം തകര്‍ത്ത്...

നീ അറിയുന്നുവോ
വക്കുകളില്‍ രക്തം
അത് വാര്‍ന്നൊലിച്ച്
എന്റെ മനം നിറച്ചത്

നിന്റെ മനസ്സില്‍
നീ എന്റെ ചിത്രം
തകര്‍ന്ന കണ്ണാടിയില്‍
ചിതറിയ ഞാന്‍

അതില്‍ കൂര്‍ത്ത ചില്ല്
എന്റെ ഹ്രുദയത്തില്‍
ആഴത്തില്‍ പതിച്ച്
ഞാന്‍ തകര്‍നു പോയിരിക്കുന്നു

Friday, October 23, 2009

പ്രക്രുതി

ഹാ കഷ്ടം
മരം നഷ്ടമാകുന്നു
ചില്ലകളില്ലാതെ
കിളികളെങ്ങിനെ

ഓസോണ്‍
പാളികളേ ഇല്ലാതാകുന്നു
മരം
ഒരു വരം


മറന്നു പോയി
ഇന്നലെ വെട്ടിയ മരം
നന്നല്ലാന്ന് ആശാരി

വേറെ രണ്ടുമരം
വെട്ടിനോക്കാം
നല്ലത് വാതിലിന്
എടുക്കാം

Thursday, October 22, 2009

ലവ് ജിഹാദ് മാനിയ

ഇന്നലെ സഖാവ് കുഞുമോന്‍
മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു
കോളേജില് പോയാല്‍
പഠിച്ചിട്ട് വരാ
പ്രേമിക്കണമെങ്കില്‍
ഞമ്മളെ ജാതീലുള്ളോരെ മാത്രം
പ്രേമിക്കാ
മകന്‍ അന്തം വിട്ടുപോയി
കമ്മൂണിസ്റ്റുകാരനായ
ബാപ്പയാണൊ ഇതു പറയുന്നതെന്ന്
മകന്‍ ചോദിച്ചു
ബാപ്പ ഒരു പുരോഗമനവാദിയല്ലെ?
ജാതി മത ചിന്തകള്‍ക്ക്
അതീതമാണ് മാനവസ്നേഹം
എന്നല്ലെ ബാപ്പ പഠിപ്പിച്ചത്
സഖാവ് പറഞ്ഞു
അതൊന്നും മാറിയിട്ടില്ല
എന്താദര്‍ശം പറഞ്ഞാലും
മക്കള്‍ മക്കള്‍ തന്നെ
പിന്നെ സഖാവ് പറഞ്ഞു
ആരെ പ്രേമിച്ചാലും ബപ്പാക്ക്
സമ്മതമാണ്, ഉമ്മാക്കും
നാട്ടുകാരില്‍ ചിലര്‍ക്ക്.....
ലവ് ജിഹാദിന്റെ കാലമല്ലെ
നീന്നേം തീവ്രവാദിയാക്കിയാലോന്ന് പേടിച്ചാ......

Friday, October 16, 2009

കണ്ടപ്പായിയുടെ കണ്ണ്

അങ്ങ് പാടത്തിനപ്പുറം
ഒരു തീനാളമായി
കണ്ടപ്പായിയുടെ കണ്ണ്
അത് കാണിച്ചാണ് അമ്മ
എനിക്ക് ചോറ് തന്നത്

പിന്നെ കണ്ടപ്പായിയുടെ കണ്ണ്
വെറും ചിമ്മിനിവിളക്കും
കണ്ടപ്പായി സ്നേഹമുള്ള
ഒരു വയസ്സനും

ഇപ്പോള്‍ ചുറ്റും വെളിച്ചം
ഇരുട്ട് വീഴാറേഇല്ലാത്ത രാവുകളില്‍
ആരെ പേടിപ്പിച്ച്
ഞാന്‍ എന്റെ മോനെ ഊട്ടും

Thursday, October 15, 2009

തോറ്റ പോരാ‍ട്ടം


യുദ്ധം കഴിഞ്ഞുവന്നവരുടെ

മുറിവുകള്‍
മുതുകില്‍ ആയിരുന്നു
എന്റേയും.....
എന്റെ മാത്രം
ഇടനെഞ്ചില്‍
ആയിരിക്കണമെന്ന്
ശഠിക്കുന്നതെന്തിന്

Friday, October 9, 2009

സാധനങ്ങളുടെ ലിസ്റ്റ്

കൊതുകുതിരി
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍

കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും

Wednesday, October 7, 2009

ദോഹാലാന്റ്

വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം

ഇപ്പോള്‍

അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍

നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും

ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും

രണ്ടു പേരുകള്‍

അയാള്‍ പേരുചോദിച്ചു
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി

ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി

Tuesday, October 6, 2009

തരൂ+ഊര്=

ഉമ്മറത്ത്
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി

എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍

Sunday, October 4, 2009

ജ്യോനവന്‍...അവന്റെ ശാന്തിക്ക്

വിട്ടുപോകുന്നതിന്റെ വേദന
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്

ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്

അതെ മനസ്സില്‍ ഒരു നഷ്ടബോധം

ആദരാഞ്ജലികള്‍

Saturday, October 3, 2009

സമയം

അയല്‍ക്കാരന്‍
സമയത്തെ പ്രാകുന്നു
ഒന്നും ചെയ്യാനില്ലാതെ
മറാലച്ചൂലുമായി നടക്കുന്നു.

അയാളുടെ യുവതിയായമകള്‍
നേരവും കാലവും ഇല്ലാത്തവള്‍
കാലൊച്ചകളില്‍ കുളമ്പടിനാദം
വരാന്തയെ വിറങ്ഌഇപ്പിക്കുന്നു

താഴെ തെരുവിലെ മസ്ജിദ്
മൊല്ലാക്ക സമയമാകുന്നു
പുലരുന്നെന്നും രവായെന്നും
ദിനനേരങ്ങളും ഓര്‍മ്മിപ്പിക്കുന്നു

പിറ്കുവശത്തെ ബാല്‍ക്കണിയില്‍
കടലിന്റെയും
ആശുപത്രിയുടെയും
പനോരമ ദ്രുശ്യം

ഇരുട്ടാകുമ്പോള്‍
സമയത്തിനു മുന്‍പേനടക്കാന്‍
നടന്നും ഓടിയും
വ്യായാമക്കാരുടെ തിരക്ക്

മരച്ചുവട്ടിൽ സമയമായില്ലെന്ന്കുറച്കുകൂടി
കാത്തറിക്കൻ  കാമുകന്‍
സമയമിരുട്ടിയെന്നോര്‍മ്മിച്ച്
കൂടണയാന്‍ കെന്ചി കാമുകി

അകലെ ആശുപത്രിയിൽ
സമയം ആയവരും
അവാതെ കാത്തിരിക്കുന്നർക്കിടയിൽ
സങ്കടത്തിനും സന്തോഷത്തിനും

ഭാര്യയുടെ നിലവിളികള്‍ക്കിടയില്‍
സമയമായില്ലെന്ന അറിയിച്ച്
സമയമില്ലാത്ത ഡോക്ടര്‍
സന്ത്വനമായി പായുന്നു

ഒട്ടുതിരക്കിലും അച്ചന്റെ അന്ത്യം
ഒന്നു കണ്ടു പോകാന്‍
സംയമായെന്നും ഇനിയോട്ടില്ലെന്നറിഞ്ഞ്
അശ്വാസത്തിലിരിക്കും മകന്‍


സമയ്ംഅറ്റുപോകുന്ന നോവ്
ഇടക്ക് ഒരു നീണ്ട തേങ്ങൽ
സമയം അളന്ന് പങ്കുന്നത്
എത്ര ദുരിതമാണ്

Tuesday, September 29, 2009

അവന്‍

മുറ്റത്ത് കാല്പെരുമാറ്റം,  രംഗബോധമില്ലാത്തവനാകും
ഒട്ടും നിനച്ചിരിക്കാതെ  എന്റെ മോഹങ്ങൾ കൊണ്ടുപോയവൻ

എങ്കിലും, ഇടക്ക് അവനെ മോഹിക്കാറുണ്ട്
ഒറ്റപ്പെടുമ്പോള്‍ ഞാൻ അവനെ മോഹിക്കാറുണ്ട്
പരിചാരക,കാമുകന്റെ ആംഗ്യഭാഷയെ
മറുപടിയിലെ ശല്യത്തെപറ്റികണ്ണിരുക്കുമ്പോള്‍

മകൻ,കട്ടിലിലിരുന്ന് ജോലിഭാരത്തെ
അതിലേറെ ഭാരത്തില്‍ വിവരിക്കുമ്പോള്‍

മരുമകള്‍, സമയമാകുന്നുവെന്ന്ഓര്‍മ്മപ്പെടുത്തി
വാതില്പടിയില്‍ നിന്ന് ഘടികാരമാകുമ്പോള്‍

പിന്നെ,  രാത്രികളില്‍ മുറിയിലെ നനുത്ത ഇരുട്ടില്‍
അദ്ദേഹം വന്ന് എന്നെ വിളിക്കുമ്പോള്‍

പിന്നെയും മോഹിക്കാറുണ്ട്,മകള്‍ കാണാദൂരത്ത്നിന്ന്
കൊച്ചുമക്കളോടൊത്ത് വിളിക്കുമ്പോള്‍

ആവർത്തനവിരസമായി അമ്മക്ക് സുഖമാണല്ലോ എന്ന
ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍

പക്ഷെ,  പോകാനെനിക്ക് മടി, ഈ മഴയും വെയിലും കാറ്റും 
അതിന്റെ മണവും എന്നില്‍ ഒരു പുതുനാമ്പുപോലുയരവെ

അത്രമാത്രം, ഒന്നു കാത്തുനില്‍ക്കാന്‍ കൊഞ്ചിക്കരയുന്നു
എങ്കിലും പോകരുത് ഇനിയൊട്ടുനാള്‍ വയ്യിനിക്കാത്തിരിപ്പ്

Saturday, September 26, 2009

ഇബ്രഹീം വില്ലന്‍ കവിത

കൊയ്തു കഴിഞ്ഞ പാടത്ത്
അമ്പെയ്ത് പിടിക്കാന്‍
രണ്ടു പറയന്മാര്‍
പോയ കഥ
വില്ലില്‍ അമ്പു കോര്‍ത്ത്
വഴി നീളെ നടന്ന്
കൊറ്റി കിട്ടാതെ
പട്ടിണിയായി പറയര്‍
ഒന്നാം പറയന്‍ പറഞ്ഞു
പറയന്‍ രണ്ടാമാ.....
കൊറ്റിയൊറ്റൊന്നില്ലാ
പട്ടിണിയായല്ലോ
ഒന്നൂടെ നടക്കീന്‍
ഒന്നാം പറയാ
ഒന്നെങ്കിലും കിട്ടാ‍ണ്ടിരിക്കില്ല
നട ഒന്നാം പറയാ..
പിന്നേം നമ്മ
നടന്ന് തളര്‍ന്നല്ലോ
ഇനി നടക്കാന്‍ പറ്റീല
രണ്ടാം പറയാ
എന്നാലൊരുത്തന്‍
കാവലില്ലെ
മുത്തപ്പനെപ്പോളും
നമ്മെ കാക്കും

ഒന്നം പറയനൊരു നേര്‍ച്ച
ആദ്യത്തെ കൊറ്റി മുത്തപ്പന്‍
കോവിലില്‍
നേര്‍ച്ച കൊടുപ്പാന്‍

എന്നാലങ്ങിനെ തന്നെ
പറയന്മാര്‍ രണ്ടു നേര്‍ച്ച നേര്‍ന്നു
ഉടനെ ഒരു കൊറ്റി
അമ്പിലായി

പിന്നെ നടന്നു തളര്‍ന്നൂ
പറയര്‍ക്ക് രാത്രിയായി
പിന്നൊരു കൊറ്റിയെം
ഒത്തുമില്ല
കൂരയിലെത്തിയ
പറയര്‍ അങ്ങോട്ടും
ഇങ്ങോട്ടും നോക്കിനിന്നു
ഒന്നുകൊണ്ടെങ്ങിനെ....
എല്ലാം അറിഞ്ഞ
പറയിച്ചി പെണ്ണ്
ഉച്ചത്തില്‍ മൊഴിഞ്ഞു
മുത്തപ്പനോട് തമാശപറഞ്ഞാല്‍
മുത്തപ്പന്‍ എപ്പോളും
കാര്യമാക്കും
നല്ല മസാലയില്‍ വറുത്തെടുക്കാം

പ്രസിദ്ധ കവി *ഇബ്രാഹീം വില്ലന്റെ മൊഴിക്കവിത

*ഓന്‍ ഞമ്മളെ ഒരു ചങ്ങായീ‍.........

നടന്‍

ഇന്ന് കാലത്ത്
മുഴുത്ത ഒരു നേന്ത്രപ്പഴം
തൊലിയുരിച്ചു തിന്നവെ
അസ്ഥികൂടമ്പോലൊരുത്തന്‍
നോക്കി നില്‍ക്കുന്നുണ്ടായിരുന്നു
അവന്റെ കണ്ണുകളില്‍ ദൈന്യഭാവം
ഒരു സിനിമയിലെ
മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്തി
അത്ര ഭാവരസപ്രദാനം

സേനാപതി

കാലഹരണപ്പെട്ട ഒരു സമൂഹത്തില്‍
ഞാന്‍ എങ്ങനെയാണ്
യുദ്ധം ചെയ്യുക

അവരെ ഞാന്‍ നയിക്കണമെന്ന്
എന്നോട് അവര്‍ ആവശ്യപ്പെടുന്നു
എങ്കില്പോലും

ഒരിക്കല്‍ അവരെ നയിച്ചതാണ്
അവര്‍ നല്ലകുട്ടികളായി
പാഠങ്ങള്‍ പഠിച്ചതും

യുദ്ധത്തിന്റെ നാള്‍
അവര്‍ക്ക് മുന്നില്‍ നിന്ന്
സേനാപതിയായ് അവരെ നയിച്ചു

ശത്രുക്കള്‍ക്ക് മുന്നില്‍
ഞാന്‍ ആവേശ്ത്തോടെ
യുദ്ധകാഹളം മുഴക്കി

വാളുയര്‍ത്തി ഞാന്‍ കുതിച്ചു
ശത്രുവിനെ ഭയച്കിതരാക്കി
ശത്രു ചിരിച്ചു തള്ളി

കാരണം
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
അകലെ നിതംഭങ്ങള്‍ അകന്നു പോകുന്നത് കണ്ടു

പിന്നെ ഇപ്പോളും
അവര്‍ അതുതന്നെ ആവശ്യപ്പേടുന്നു
നീ നയിക്കൂ, ഞങ്ങള്‍ പുറകിലുണ്ട്

Wednesday, August 26, 2009

എഡ്വീന


എഡ്വീനാ
എന്റെ മാറത്തെ റോസാപ്പൂക്കള്‍
നിന്‍ കവിളില്‍ തട്ടി തകര്‍ന്ന്
നിലംപതിച്ചിരിക്കുന്നു.

എഡ്വീനാ
നിന്റെ പ്രണയത്തിന്റെ ആഴങ്ങളില്‍
ഞാന്‍ അലിഞ്ഞു
ഇല്ലാതെ ആകുന്നു.

എഡ്വീനാ
എന്തിനാണു നീ ഭയക്കുന്നത്
നിന്‍ പ്രഭു
മൌണ്ടിനെ അല്ലെന്നെനിക്കറിയാം

എഡ്വീനാ
നാടുകടത്തപ്പെടുമെന്ന്
എഡ്വീനാ
നീ ഭയക്കുന്നുവൊ?

എഡ്വീനാ
ഈ നാടുപോല്‍
ഞാന്‍ നിന്നെ പ്രണയിക്കുന്നു
നീ ദേശീ‍യത തന്നെയാകുന്നു.

എഡ്വീനാ
ഈ രാഷ്ട്രം നിനക്കായി
ഞാന്‍ കരുതി വെക്കുന്നുവെങ്കില്‍
നീ ഇവിടെത്തന്നെ വാഴും

എഡ്വീനാ
മോഹന്‍ ദാസും
മുഹമ്മദലിയും
വേര്‍പിരിഞ്ഞിരിക്കുന്നു

എഡ്വീനാ
ഇനി അവന്‍ ഈ നാടുവാഴും
നീ എന്റെ മാറിലെ റോസപൂക്കള്‍
ഇനിയും തകര്‍ക്കും

എഡ്വീനാ
ഈ റോസാപ്പൂക്കള്‍
സ്വപ്നങ്ങളാണ്
ഒരു ജനതക്കും നിനക്കും

എഡ്വീനാ
തെരുവുകളില്‍ ആഘോഷങ്ങള്‍
നീ കരയാതിരിക്കൂ
ഞാന്‍ നിന്നെ സ്നെഹിക്കുന്നു

Tuesday, August 25, 2009

വരാനിരിക്കുന്ന നല്ലനാളെകള്‍ക്കാ‍യി



പ്രവചനം

ഒരിക്കല്‍ ആകാശ്ത്ത് ഒരു താരകം
നിങ്ങള്‍ക്ക് കാണാന്‍ കഴിയും
അത് മഞ്ഞുപോല്‍ സ്നിഗ്ദമായിരിക്കില്ല
ഉരുകിയൊലിക്കുന്ന ലാവ പോലെ
അതിന്റെ കിരണങ്ങള്‍
നിങ്ങളെ തേടിയെത്തും
അത് നിങ്ങളില്‍
അശാന്തിയുടെ വിത്തുകല്‍ വിതക്കും
നിങ്ങള്‍ അന്ന് വിപ്ലവങ്ങള്‍ക്കായി
ദാഹിക്കും.
നിങ്ങള്‍ നിങ്ങള്‍ക്കപ്പുറം
ഒന്നും കണാതിരുന്ന ആ കാലം
നിങ്ങള്‍ക്ക് കൂട്ടായി ആരും ഉണ്ടാകില്ല
വിപ്ലവങ്ങള്‍
തീവ്രവാദത്തിന്റ
മതില്‍കെട്ടിനകത്ത് അടച്ചതിനാല്‍
നിങ്ങള്‍ നിശ്ശ്ബ്ദരാക്കപ്പെടും


നിങ്ങളുടെ തിരക്കുകളില്‍
നിങ്ങള്‍ സ്വയം
ബന്ധിതരാകുന്നു.
കാത്തുസൂക്ഷിച്ച
കനലുകളെല്ലാം
നിങ്ങള്‍തന്നെ ഒരുക്കിയ
അഴുക്കുചാലില്‍ വീണു
തകര്‍ന്നടിയുന്നത് നിങ്ങള്‍ക്കു കാണാകും
നിങ്ങള്‍ നിങ്ങള്‍തന്നെ തീര്‍ത്ത
സ്വയം ബന്ധനത്തിലായിരിക്കെ
നിങ്ങള്‍ക്കെങ്ങനെയാണു
സ്വാതന്ത്ര്യത്തിനായി
പട നയിക്കാന്‍‍ കഴിയുക.



Thursday, August 13, 2009

മരണഭയം


തെങ്ങുതടിയില്‍ തീര്‍ത്ത
പാലം കടക്കുമ്പോള്‍
കാല്‍ തെന്നിവീണു
മരിച്ചുപോകുമോഎന്ന് ഭയം

സ്കൂള്‍സഞ്ചി തൂക്കി
ചാഞ്ഞുംചെരിഞ്ഞുമോടുന്ന
ബസിൽ തൂങ്ങവെ റോഡില്‍ വീണു
മരിച്ചുപോകുമോഎന്ന് ഭയം

കരക്കും കടത്തുവഞ്ചിക്കുമിടയില്‍
ഒരു എടുത്തുചാട്ടതിന്റെ ദൂരം കടക്കവെ
പുഴയുടെ ആഴങ്ങളില്‍ മുങ്ങി
മരിച്ചുപോകുമോഎന്ന് ഭയം
പ്ളാറ്റ്ഫോമിൽ നിന്ന് തീവണ്ടീ
വേഗതക്കൊപ്പം കുതിക്കവെ
പാളത്തിലെ ചക്രങ്ങളിലരഞ്ഞ്
മരിച്ചുപോകുമോ എന്ന് ഭയം

ഇങ്ങനെയൊക്കെ ഭയന്ന്
ഇനിയും ഇല്ലാതാകാഞ്ഞതെന്തേ
എന്നോര്‍ത്ത് ഞെട്ടി ഉണരവെ
ഉണ്ട് എന്നറിയുമ്പോൾ അതിലേറെ ഭയം