Friday, March 9, 2012

ഭരണകൂടം എത്ര സുതാര്യമാണ്


ഭരണക്രമമെത്ര സുതാര്യമാണ്
എല്ലാം നമ്മെ അറിയിക്കുന്നുണ്ട്
ഭരണകൂടം വാചാലമാകുമ്പോൾ
കുരുക്കുകൾ മുറുകിയെന്നര്‍ത്ഥം.
മഹാ വികസനാരവമുയരുമ്പോൾ
ഖജനാവ് പങ്കുവെക്കപ്പെട്ടെന്ന്
വിദ്യാഭ്യാസവികസന വിളബരത്തിൽ
പുതിയ കച്ചടത്തിന്റെ കരാറുറപ്പിച്ചെന്ന്
വിലവര്‍ദ്ധനവിനെക്കുറിച്ചാകട്ടെ
നമ്മൂടെതന്നെ വിള ഇറക്കുമതിചെയ്യുമെന്ന്
ശത്രുരാജ്യ ഭീഷണിയെങ്കിൽ
പുതിയ ആയുധക്കച്ചവടക്കരാറായെന്ന്
വിറക്കുന്ന ഭീകരനെക്കുറിച്ചാണെങ്കിൽ
കരുനീക്കത്തിൽ ഒരിര വീണുകഴിഞ്ഞെന്ന്
ഊര്‍ജ്ജപ്രതിസന്ധിയാണെങ്കിലോ
ആണവബോംബിന്റെ പുതിയ നിലയം
ശുചിത്വപാലനം പ്രസംഗിച്ചാൽ
മാലിന്യങ്ങൾ ജനം സഹിക്കണമെന്നുതന്നെ
മരുന്നുകളെക്കുറിച്ചെങ്കിൽ അതിൻ
പാകത്തിൽ രോഗങ്ങളൂണ്ടാക്കിക്കഴിഞ്ഞെന്ന്
അതെ, എല്ലാം അടയാളങ്ങളാണ്
നാളെ ഒന്നും അറിഞ്ഞില്ലെന്ന് പറയരുത്.