Sunday, November 7, 2010

കണ്ടവരുണ്ടോ....

എന്റെ യൌവ്വനം
കണ്ടവരുണ്ടോ.
യൌവ്വന ജ്വാലയില്‍
കത്തും കണ്ണുകള്‍
അക്ഷരങ്ങള്‍
അമ്രുതുപോല്‍
സ്ഖലിക്കും ചുണ്ടുകള്‍
ഘ്രാണാശക്തിയില്‍
ജാഗരൂകം നാസിക
ചുംബനത്തിനുകേഴും
വിറക്കും കവിളുകള്‍
നഷ്ടമായിപ്പോയി
അറിഞ്ഞോ അറിയാഞ്ഞോ
കുതിക്കും
ജീവിതയാത്രയില്‍

കണ്ടവരുണ്ടോ....

കണ്ടുകിട്ടിയെങ്കില്‍
തിരിച്ചുതരികെന്‍ യൌവ്വനം
പകരം തരാം
വെള്ളി നൂലുകള്‍
പാകിയ ശിരസ്സില്‍ നിറയെ
നരച്ചതാം ഓര്‍മ്മകള്‍

നഷ്ടമായതിന്‍
വേദന അറിയില്ലെയെങ്കില്‍
നാളെ നിങ്ങള്‍ക്കും
അത് നഷ്ടമാകും
അന്ന് തിരിച്ചറിയും...



7 comments:

ഫൈസൽ said...

theme is good. but its presentation has to be improved. select right words. if you replace words in different ways it will good to read.

Aurif Bin Thaj said...

Poya youvvanam poyi thulayatte... madhya vayasine punaraam.... it's just a phase in life.. we must try to enjoy every phase of life..I believe that we should never get stuck in any phase.. at least mentally..since we cannot get stuck physically...hehehe

പഞ്ചാരകുട്ടന്‍ -malarvadiclub said...

കലക്കി
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Unknown said...

Dr.Aurif ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പഞ്ചാരക്കുട്ടന്‍ നന്ദി

afwaan ahmed said...

ennalethe ninne nee eshtapedumbol,ennathe nee athinekkal nallathalle!
allenkil athinu utharam nee thanne nalkanam.pothuveyulla oru talk aanu pazhayath okke nallath ennu.athinte kuttam eppozhathe nammil thanneyalle?

pettennu mulakkunna bhavanayude chirakukalundu ninakku.I like it.congrats.

afwaan ahmed said...

roopa bhava havadikalil karyamillallo mone,athmavilalle sathyam kudikollunnath

MT Manaf said...

കാലം അയച്ചു വിടുന്ന
വന്യമായ കാറ്റ്
പുറം തൊലിയെ
കവര്‍ന്നെടുക്കും
പതുക്കെ പതുക്കെ...
ഒന്നും ബാക്കിയാക്കാതെ!