Friday, October 16, 2009

കണ്ടപ്പായിയുടെ കണ്ണ്

അങ്ങ് പാടത്തിനപ്പുറം
ഒരു തീനാളമായി
കണ്ടപ്പായിയുടെ കണ്ണ്
അത് കാണിച്ചാണ് അമ്മ
എനിക്ക് ചോറ് തന്നത്

പിന്നെ കണ്ടപ്പായിയുടെ കണ്ണ്
വെറും ചിമ്മിനിവിളക്കും
കണ്ടപ്പായി സ്നേഹമുള്ള
ഒരു വയസ്സനും

ഇപ്പോള്‍ ചുറ്റും വെളിച്ചം
ഇരുട്ട് വീഴാറേഇല്ലാത്ത രാവുകളില്‍
ആരെ പേടിപ്പിച്ച്
ഞാന്‍ എന്റെ മോനെ ഊട്ടും

2 comments:

ഫൈസൽ said...

അമ്മയല്ല ഉമ്മ. എന്തിനാണ് നമ്മള്‍ നേരിട്ടനുഭവിച്ച ലോകത്തെ മറ്റൊരു സംസ്കാരപരിസരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. അങ്ങനെ ചെയ്യേണ്ട ഘട്ടങ്ങളിലാവാം. അവസാനത്തില്‍ ‘ആരെ പേടിപ്പിച്ച്’ എന്നായിരിക്കില്ല, ആരെ കാണിച്ച് എന്നായിരിക്കാം നീ ഉദ്ദേശിച്ചത്. ഇനി ഞാന്‍ ഭയക്കുന്നത് മറ്റൊന്നാണ്. ഈ കമന്റ് വായിച്ച് അമ്മയിലും ഉമ്മയിലും മതം കലക്കി എന്ന് ആരെല്ലാം പറയുമെന്നാണ്.
നിരീക്ഷണങ്ങള്‍ മാത്രമല്ല, ആന്തരികതാളത്തിലുള്ള കാവ്യാലോചനയും ഏറിയാല്‍ നന്ന്.
ഫൈസല്‍

Unknown said...

ശരിയാണ്
നന്ദി