അമ്പെയ്ത് പിടിക്കാന്‍
രണ്ടു പറയന്മാര്‍
പോയ കഥ
വില്ലില്‍ അമ്പു കോര്‍ത്ത്
വഴി നീളെ നടന്ന്
കൊറ്റി കിട്ടാതെ
പട്ടിണിയായി പറയര്‍
ഒന്നാം പറയന്‍ പറഞ്ഞു
പറയന്‍ രണ്ടാമാ.....
കൊറ്റിയൊറ്റൊന്നില്ലാ
പട്ടിണിയായല്ലോ
ഒന്നൂടെ നടക്കീന്‍
ഒന്നാം പറയാ
ഒന്നെങ്കിലും കിട്ടാണ്ടിരിക്കില്ല
നട ഒന്നാം പറയാ..
പിന്നേം നമ്മ
നടന്ന് തളര്‍ന്നല്ലോ
ഇനി നടക്കാന്‍ പറ്റീല
രണ്ടാം പറയാ
എന്നാലൊരുത്തന്‍
കാവലില്ലെ
മുത്തപ്പനെപ്പോളും
നമ്മെ കാക്കും
ഒന്നം പറയനൊരു നേര്‍ച്ച
ആദ്യത്തെ കൊറ്റി മുത്തപ്പന്‍
കോവിലില്‍
നേര്‍ച്ച കൊടുപ്പാന്‍
എന്നാലങ്ങിനെ തന്നെ
പറയന്മാര്‍ രണ്ടു നേര്‍ച്ച നേര്‍ന്നു
ഉടനെ ഒരു കൊറ്റി
അമ്പിലായി
പിന്നെ നടന്നു തളര്‍ന്നൂ
പറയര്‍ക്ക് രാത്രിയായി
പിന്നൊരു കൊറ്റിയെം
ഒത്തുമില്ല
കൂരയിലെത്തിയ
പറയര്‍ അങ്ങോട്ടും
ഇങ്ങോട്ടും നോക്കിനിന്നു
ഒന്നുകൊണ്ടെങ്ങിനെ....
എല്ലാം അറിഞ്ഞ
പറയിച്ചി പെണ്ണ്
ഉച്ചത്തില്‍ മൊഴിഞ്ഞു
മുത്തപ്പനോട് തമാശപറഞ്ഞാല്‍
മുത്തപ്പന്‍ എപ്പോളും
കാര്യമാക്കും
നല്ല മസാലയില്‍ വറുത്തെടുക്കാം
പ്രസിദ്ധ കവി *ഇബ്രാഹീം വില്ലന്റെ മൊഴിക്കവിത
*ഓന്‍ ഞമ്മളെ ഒരു ചങ്ങായീ.........
No comments:
Post a Comment