മുറ്റത്ത് കാല്പെരുമാറ്റം, രംഗബോധമില്ലാത്തവനാകും
ഒട്ടും നിനച്ചിരിക്കാതെ എന്റെ മോഹങ്ങൾ കൊണ്ടുപോയവൻ
ഒട്ടും നിനച്ചിരിക്കാതെ എന്റെ മോഹങ്ങൾ കൊണ്ടുപോയവൻ
എങ്കിലും, ഇടക്ക് അവനെ മോഹിക്കാറുണ്ട്
ഒറ്റപ്പെടുമ്പോള്‍ ഞാൻ അവനെ മോഹിക്കാറുണ്ട്
പരിചാരക,കാമുകന്റെ ആംഗ്യഭാഷയെ
മറുപടിയിലെ ശല്യത്തെപറ്റികണ്ണിരുക്കുമ്പോള്‍
മകൻ,കട്ടിലിലിരുന്ന് ജോലിഭാരത്തെ
അതിലേറെ ഭാരത്തില്‍ വിവരിക്കുമ്പോള്‍
മരുമകള്‍, സമയമാകുന്നുവെന്ന്ഓര്‍മ്മപ്പെടുത്തി
വാതില്പടിയില്‍ നിന്ന് ഘടികാരമാകുമ്പോള്‍
പിന്നെ, രാത്രികളില്‍ മുറിയിലെ നനുത്ത ഇരുട്ടില്‍
അദ്ദേഹം വന്ന് എന്നെ വിളിക്കുമ്പോള്‍
പിന്നെയും മോഹിക്കാറുണ്ട്,മകള്‍ കാണാദൂരത്ത്നിന്ന്
കൊച്ചുമക്കളോടൊത്ത് വിളിക്കുമ്പോള്‍
ആവർത്തനവിരസമായി അമ്മക്ക് സുഖമാണല്ലോ എന്ന
ഉത്തരം വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍
പക്ഷെ, പോകാനെനിക്ക് മടി, ഈ മഴയും വെയിലും കാറ്റും
അതിന്റെ മണവും എന്നില്‍ ഒരു പുതുനാമ്പുപോലുയരവെ
അതിന്റെ മണവും എന്നില്‍ ഒരു പുതുനാമ്പുപോലുയരവെ
അത്രമാത്രം, ഒന്നു കാത്തുനില്‍ക്കാന്‍ കൊഞ്ചിക്കരയുന്നു
എങ്കിലും പോകരുത് ഇനിയൊട്ടുനാള്‍ വയ്യിനിക്കാത്തിരിപ്പ്
No comments:
Post a Comment