എന്റെ ആന നന്നായി മെലിഞ്ഞതിനാല്‍
ഞാന്‍ അതിനെ തൊഴുത്തില്‍ കെട്ടി
കഴിഞ്ഞ മാന്ദ്യത്തില്‍ കുലം മുടിഞ്ഞുപോയ
പശു പരമ്പരയുടെ ഓര്‍മ്മക്ക്
ആന ഒന്നുരണ്ടുദിവസത്തെ
മുക്കലിനും മൂളലിനും ശേഷം
തൊഴുത്തിന്റെ അഴികള്‍ക്കിടയിലൂടെ
ശാന്തമായി ലോകത്തെ നോക്കി
ഇന്നലെ ആനയെ ബന്ധിച്ച
ഇരുമ്പ് ചങ്ങല എടുത്തുമാറ്റി
ഇന്നലെ ആനയെ ബന്ധിച്ച
ഇരുമ്പ് ചങ്ങല എടുത്തുമാറ്റി
തളപ്പാടുകള് വീണ കാലുകളെ സ്വതന്ത്രമാക്കി
കഴുത്ത്, കയറിനാല്‍ മരയഴിയില്‍ കെട്ടി
കഴുത്ത്, കയറിനാല്‍ മരയഴിയില്‍ കെട്ടി
കാലിത്തീറ്റയും കഞ്ഞിവെള്ളവും
മൊരിഞ്ഞ വൈക്കോലിന്റെ മധുരിമയും
എന്റെ ആന തിന്ന് അയവിറക്കി
പനമ്പട്ടയുടെ പച്ചചൂരിനെ മറന്നു
2 comments:
navas nice, some lines are touch my heart. we expect more and more words from U
നന്ദി കര്ണംകോടന്,
Post a Comment