ശ്മശാനമൊരുങ്ങിക്കഴിഞ്ഞു
ശവങ്ങള്‍ വേണം
വര്‍ണ്ണാഭമായവര്‍
വര്‍ണ്ണാശ്രമധര്‍മ്മര്‍
പലതരം ശവങ്ങള്‍
പ്രണയപാപമറിഞ്ഞവര്‍
പാതാളം അറിഞ്ഞവര്‍
പ്രാപിച്ചവര്‍
പ്രാപിക്കപ്പെട്ടവര്‍
പലതരം ശവങ്ങള്‍
അരുതാതെ പിറന്നവര്‍
അരുതാത്തത് ചൈയ്തവര്‍
അരുവിയില്‍ ഇല്ലാതെ ആയവര്‍
ആത്മത്തെ അറിഞ്ഞവര്‍
പലശവങ്ങള്‍
നേതാക്കളായവര്‍
നേടാതെ പോയവര്‍
നേരിനോട് എതിരിട്ടവര്‍
നെറികേട് കാട്ടിയവര്‍
പലശവങ്ങള്‍
ദാമ്പത്യം മുറിഞ്ഞവര്‍
ദാരിദ്ര്യം അറിഞ്ഞവര്‍
ദാഹനീരിനു കേണവര്‍
ദൈര്യമില്ലാതൊടുങ്ങിയവര്‍
എങ്കിലും ശവങ്ങള്‍
എത്ര മൂല്യമുള്ളവ
ഒന്നു കത്തിചു കാണിച്ച്
പിന്നെ വീണ്ടും അറവുകാരന്റെ
ആശുപത്രിമേശയില്‍
No comments:
Post a Comment