ഗ്രാമത്തിലെ ഷാപ്പുകള്‍ക്ക്
സായന്തനത്തിന്‍റെ ഇളം ചുവപ്പ്
മനം തുറന്ന് അപ്പൂപ്പന്താടി പോലെ
പറക്കാന്‍ കൊതിക്കുന്നവര്‍
ഒറ്റക്കണ്ണിന്റെ ഏകാഗ്രതയില്‍
ഒരിറ്റ് ചോരാതെ വാസുവേട്ടന്‍
രാമേട്ടന്‍ വേദനയോളം നിറച്ച്
സൈക്കിള്‍ ബെല്ലിന്റെ ഈണത്തില്‍
കല്ലും മണ്ണും ഇറക്കിത്തളര്‍ന്നവന്റെ
വേദനസംഹാരി തേടിയെത്തുന്ന സഖാവ്
ഒഴിഞ്ഞ കുപ്പികളില്‍ ശേഷിക്കുന്ന
ലഹരി നുണയുന്ന കുഞ്ഞിത്തള്ള
നഗരം വര്‍ണ്ണരാജികള്‍ പോലെ
അരണ്ടവെളിച്ചമായി ഒറ്റക്ക്
ചിലപ്പോള്‍ നിറങ്ങളുടെ മേളമായി
ആള്‍കൂട്ടങ്ങളുടെ ആരവം
ബാറിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകളില്‍
ഒഴുകിപ്പോകുന്ന ജോസേട്ടന്‍
സിപ്പുകളുടെ അളവുകള്‍ ക്രിത്യമാക്കി
പുകച്ചുരുളുകള്‍ക്കിടയിലെ താടിക്കാരന്‍
സംഘശക്തിയുടെ പ്രകാശിതവലയത്തില്‍
ഖദറിന്റെ തിളക്കമുള്ള ഖാദര്‍ക്ക.
വ്യവഹാരങ്ങളുടെ കരിമ്പടം പൊഴിച്ച്
സത്യം ഒഴുക്കിക്കളയുന്ന വക്കീല്‍
അകക്കാഴ്ച്ചകളില്‍ കാണാം
ഒറ്റപ്പെട്ടുപോകുന്ന വേദനകളുടെ
നിരാലംബമാകുന്ന വാര്‍ധക്യത്തിന്റെ
അറ്റുപോകുന്ന പ്രണയത്തിന്‍റെ ദ്രുശ്യങ്ങള്‍
മദ്യഷാപ്പിലെത്തുന്നവര്‍ ഒന്നുകില്‍
ജീവിതത്തിന്റെ ആഘോഷങ്ങലില്‍ രമിച്ച്
അല്ലെങ്കില്‍ വേദനയുടെ നെരിപ്പോടില്‍ തകര്‍ന്ന്
ഒര്‍ല്പനേരത്തിന് അത്മാഹുതിചെയ്യുന്നവര്‍
നിയമപരമായ മുന്നറിയിപ്പ്: മദ്യം വിഷമാണ്. ആരോഗ്യത്തിന് ഹാനി കരം
No comments:
Post a Comment