വഴിപോക്കനെ തടഞ്ഞുനിര്‍ത്തി
എനിക്കും നിങ്ങള്‍ക്കും
ഇന്ത്യയിലേക്ക് ഒരേ മനസ്സകലം
കേരളത്തിലേക്ക്
ഒരേ മനസ്സകലം
ഗുരുവായൂരിലേക്ക്
ഒരേ മനസ്സകലം
എന്റെയും ,താങ്കളുടെയും പിതാക്കള്‍
അയല്‍ക്കാര്‍
അന്‍പതുകളില്‍
കൊടുങ്കാറ്റ് കൊണ്ടോര്
ഏഴുപതുകളില്‍
ഇന്ദിരയെസഹിച്ചവര്
ഷോലെ കണ്ടവര്‍
ഭാരത് സര്‍ക്കസ് കണ്ടവര്‍
നാം അഴുക്കുചാലിന്
അഴുക്കും കേടും പേറിയോര്‍
ഏകാദശിക്ക്
കരിന്പു തിന്നവര്‍
എന്നിട്ടും.....
സുഹ്രുത്തെ
ഞാനൊന്നും പറഞ്ഞില്ലല്ലൊ
അയാള്‍ നടന്നു നീങ്ങി
അയാള്‍ ഒന്നും പറഞ്ഞില്ലെ.......?
2 comments:
bhesh!
good feeling it creats.
keep it up
sandehi,ullil thattunnu:beena
Post a Comment