പള്ളിയിലെ
പ്രശാന്തത തേടിപ്പോയപ്പോള്‍
പച്ച ഉടുപ്പണിഞ്ഞു
എല്ലാവരും എന്നില്‍
മൌലികവാദത്തിന്റെ
തീപ്പൊരികണ്ടു
ഭ്രഷ്ടനാക്കപ്പെട്ടു
പിന്നെ ചുവന്ന കുപ്പായം
പൊന്നരിവാള്‍
അംബിളിയില്‍ കണ്ണെറിഞ്ഞ്
നേതാക്കള്‍ റിപ്പോര്‍ട്ടിങ്ങില്‍
അണികള്‍ കുമ്മായപ്പശയില്‍
ഞാന്‍ ഒറ്റപ്പെട്ടു
ഭ്രഷ്ടനാക്കപ്പെട്ടു
ഇപ്പോള്‍ നഗ്നന്‍
അരാഷ്ട്രീയം
ആരും തിരിഞ്ഞുനോക്കാനില്ല.
No comments:
Post a Comment