പ്രണയം ഖനീഭവിച്ച
പുല്‍തകിടിയില്‍
മൊബൈല്‍ കാതില്‍
ചേര്‍ത്ത് അവള്‍
അവനെ കാത്തിരുന്നു
ഡയലര്‍ സംഗീതത്തിന്‍റെ
അവസാന മിടിപ്പും നിലച്ച്
പ്രകാശം മെല്ലെ ഇല്ലാതായി
ഇന്ധനകട്ടയുടെ അവസാന
കശേരുക്കളും നുറുങ്ങിയിരിക്കുന്നു
പിന്നെയും അവളുടെ വിറക്കും
കൈകളാല്‍ പച്ച ബട്ടണമര്‍ത്തി
അവനുവേണ്ടിയുള്ള
തിരച്ചിലിനായി
തരംഗങ്ങളെ അയച്ചു
ഇവിടെ കാത്തിരിക്കും
പ്രാണസഖിയുടെ
രോദനവുമായി തരംഗങ്ങള്‍
അവന്‍റെ മൊബൈലിന്‍റെ
സ്വൊനഗ്രാഹികളിലെത്തി
അത് ഉച്ചത്തില്‍ കരഞ്ഞു
കേഴുമാത്മാവിനെ നിശ്ശബ്ദമാക്കി
അയാള്‍ പുത്തന്‍ സിം കാര്‍ഡിന്‍റെ
വര്‍ണ്ണമേലങ്കി അഴിച്ചെറിഞ്ഞു
അവന്‍റെ അക്കങ്ങള്‍ അവന്‍ മാറ്റി
തരംഗങ്ങള്‍ അവനെ കണ്ടെത്താതെ
അവളിലേക്ക് മടങ്ങി......
1 comment:
Uttharadhunikam? nannayittundu. eshtamayi.
shajahan.
Post a Comment