ഇന്നലെ സഖാവ് കുഞുമോന്‍
മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു
കോളേജില് പോയാല്‍
പഠിച്ചിട്ട് വരാ
പ്രേമിക്കണമെങ്കില്‍
ഞമ്മളെ ജാതീലുള്ളോരെ മാത്രം
പ്രേമിക്കാ
മകന്‍ അന്തം വിട്ടുപോയി
കമ്മൂണിസ്റ്റുകാരനായ
ബാപ്പയാണൊ ഇതു പറയുന്നതെന്ന്
മകന്‍ ചോദിച്ചു
ബാപ്പ ഒരു പുരോഗമനവാദിയല്ലെ?
ജാതി മത ചിന്തകള്‍ക്ക്
അതീതമാണ് മാനവസ്നേഹം
എന്നല്ലെ ബാപ്പ പഠിപ്പിച്ചത്
സഖാവ് പറഞ്ഞു
അതൊന്നും മാറിയിട്ടില്ല
എന്താദര്‍ശം പറഞ്ഞാലും
മക്കള്‍ മക്കള്‍ തന്നെ
പിന്നെ സഖാവ് പറഞ്ഞു
ആരെ പ്രേമിച്ചാലും ബപ്പാക്ക്
സമ്മതമാണ്, ഉമ്മാക്കും
നാട്ടുകാരില്‍ ചിലര്‍ക്ക്.....
ലവ് ജിഹാദിന്റെ കാലമല്ലെ
നീന്നേം തീവ്രവാദിയാക്കിയാലോന്ന് പേടിച്ചാ......
Thursday, October 22, 2009
Friday, October 16, 2009
കണ്ടപ്പായിയുടെ കണ്ണ്
അങ്ങ് പാടത്തിനപ്പുറം
ഒരു തീനാളമായി
കണ്ടപ്പായിയുടെ കണ്ണ്
അത് കാണിച്ചാണ് അമ്മ
എനിക്ക് ചോറ് തന്നത്
പിന്നെ കണ്ടപ്പായിയുടെ കണ്ണ്
വെറും ചിമ്മിനിവിളക്കും
കണ്ടപ്പായി സ്നേഹമുള്ള
ഒരു വയസ്സനും
ഇപ്പോള്‍ ചുറ്റും വെളിച്ചം
ഇരുട്ട് വീഴാറേഇല്ലാത്ത രാവുകളില്‍
ആരെ പേടിപ്പിച്ച്
ഞാന്‍ എന്റെ മോനെ ഊട്ടും
Thursday, October 15, 2009
തോറ്റ പോരാട്ടം
യുദ്ധം കഴിഞ്ഞുവന്നവരുടെ
മുറിവുകള്‍
മുതുകില്‍ ആയിരുന്നു
എന്റേയും.....
എന്റെ മാത്രം
ഇടനെഞ്ചില്‍
ആയിരിക്കണമെന്ന്
ശഠിക്കുന്നതെന്തിന്
Friday, October 9, 2009
സാധനങ്ങളുടെ ലിസ്റ്റ്
കൊതുകുതിരി
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍
കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍
കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും
Wednesday, October 7, 2009
ദോഹാലാന്റ്
വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം
ഇപ്പോള്‍
അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍
നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും
ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം
ഇപ്പോള്‍
അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍
നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും
ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും
Subscribe to:
Posts (Atom)