Tuesday, August 25, 2009

വരാനിരിക്കുന്ന നല്ലനാളെകള്‍ക്കാ‍യി



പ്രവചനം

ഒരിക്കല്‍ ആകാശ്ത്ത് ഒരു താരകം
നിങ്ങള്‍ക്ക് കാണാന്‍ കഴിയും
അത് മഞ്ഞുപോല്‍ സ്നിഗ്ദമായിരിക്കില്ല
ഉരുകിയൊലിക്കുന്ന ലാവ പോലെ
അതിന്റെ കിരണങ്ങള്‍
നിങ്ങളെ തേടിയെത്തും
അത് നിങ്ങളില്‍
അശാന്തിയുടെ വിത്തുകല്‍ വിതക്കും
നിങ്ങള്‍ അന്ന് വിപ്ലവങ്ങള്‍ക്കായി
ദാഹിക്കും.
നിങ്ങള്‍ നിങ്ങള്‍ക്കപ്പുറം
ഒന്നും കണാതിരുന്ന ആ കാലം
നിങ്ങള്‍ക്ക് കൂട്ടായി ആരും ഉണ്ടാകില്ല
വിപ്ലവങ്ങള്‍
തീവ്രവാദത്തിന്റ
മതില്‍കെട്ടിനകത്ത് അടച്ചതിനാല്‍
നിങ്ങള്‍ നിശ്ശ്ബ്ദരാക്കപ്പെടും


നിങ്ങളുടെ തിരക്കുകളില്‍
നിങ്ങള്‍ സ്വയം
ബന്ധിതരാകുന്നു.
കാത്തുസൂക്ഷിച്ച
കനലുകളെല്ലാം
നിങ്ങള്‍തന്നെ ഒരുക്കിയ
അഴുക്കുചാലില്‍ വീണു
തകര്‍ന്നടിയുന്നത് നിങ്ങള്‍ക്കു കാണാകും
നിങ്ങള്‍ നിങ്ങള്‍തന്നെ തീര്‍ത്ത
സ്വയം ബന്ധനത്തിലായിരിക്കെ
നിങ്ങള്‍ക്കെങ്ങനെയാണു
സ്വാതന്ത്ര്യത്തിനായി
പട നയിക്കാന്‍‍ കഴിയുക.



Thursday, August 13, 2009

മരണഭയം


തെങ്ങുതടിയില്‍ തീര്‍ത്ത
പാലം കടക്കുമ്പോള്‍
കാല്‍ തെന്നിവീണു
മരിച്ചുപോകുമോഎന്ന് ഭയം

സ്കൂള്‍സഞ്ചി തൂക്കി
ചാഞ്ഞുംചെരിഞ്ഞുമോടുന്ന
ബസിൽ തൂങ്ങവെ റോഡില്‍ വീണു
മരിച്ചുപോകുമോഎന്ന് ഭയം

കരക്കും കടത്തുവഞ്ചിക്കുമിടയില്‍
ഒരു എടുത്തുചാട്ടതിന്റെ ദൂരം കടക്കവെ
പുഴയുടെ ആഴങ്ങളില്‍ മുങ്ങി
മരിച്ചുപോകുമോഎന്ന് ഭയം
പ്ളാറ്റ്ഫോമിൽ നിന്ന് തീവണ്ടീ
വേഗതക്കൊപ്പം കുതിക്കവെ
പാളത്തിലെ ചക്രങ്ങളിലരഞ്ഞ്
മരിച്ചുപോകുമോ എന്ന് ഭയം

ഇങ്ങനെയൊക്കെ ഭയന്ന്
ഇനിയും ഇല്ലാതാകാഞ്ഞതെന്തേ
എന്നോര്‍ത്ത് ഞെട്ടി ഉണരവെ
ഉണ്ട് എന്നറിയുമ്പോൾ അതിലേറെ ഭയം

Wednesday, February 27, 2008

ആന വല്ലാത്ത ഒരു സാധനം തന്നെ!!



ആന വല്ലാത്ത ഒരു സാധനം തന്നെ!!

ഒരു ഒഴിവുകാലത്തിന്റെ നല്ല ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നടുക്കുന്ന ഈ ദ്രുശ്യങ്ങളും മനസ്സില്‍ വരും. ചേറ്റുവ നേര്‍ച്ചകാണാന്‍ ഞാനും എന്റെ ചങ്ങാതിയും സഹോദരനുമായ ഷാജഹനോടൊത്ത് ചേറ്റുവയില്‍ എത്തിയപ്പൊളായിരുന്നു ഈ സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഈ വിളയാട്ടത്തില്‍ ജീവന്‍ നഷ്ടപെട്ട പാപ്പാന് ആദരാഞ്ജലികള്‍









Thursday, February 21, 2008

This is a journey through my life and thoughts........