Tuesday, October 16, 2012
Monday, September 24, 2012
മനോമോഹനമരം
സ്വപ്നങ്ങൾ കാണണമത്രെ..
വലിയ വലിയ സ്വപ്നങ്ങൾ
കുട്ടിക്കാലത്തും ഞാനേറെ കണ്ടു
നിറയെ പ്രതീക്ഷതൻ സ്വപ്നങ്ങൾ
വഴിനടക്കവെ വീണുകിട്ടുന്ന മൺകുടം
മൂടിതുറന്നാൽ പുറത്തുവരുന്ന ഭൂതം
അലാവുദ്ദീനെ പോലെ ഞാൻ
സ്വർഗ്ഗരാജ്യത്തിന്റെ അധിപൻ
മുറ്റത്തെ മരച്ചില്ലയിലെ പക്ഷി
കുതറിയെറിഞ്ഞ വിത്തുമുളച്ച്,
മരമായി, സ്വർണ്ണപ്പഴങ്ങൾ വളർന്നത്
ഞാൻ നിറമുള്ള പറുദീസ പണിതത്.
ഹേ, രാജാവേ, നീ കിനാവിലാണോ?
ഒരു മരം വരം തരുമെന്ന്
കട്ടുകാലിയാക്കിയ ഖജനാവിലേക്ക്
പടർന്ന് ധനം നിറക്കുമെന്ന്
വലിയ വലിയ സ്വപ്നങ്ങൾ
കുട്ടിക്കാലത്തും ഞാനേറെ കണ്ടു
നിറയെ പ്രതീക്ഷതൻ സ്വപ്നങ്ങൾ
വഴിനടക്കവെ വീണുകിട്ടുന്ന മൺകുടം
മൂടിതുറന്നാൽ പുറത്തുവരുന്ന ഭൂതം
അലാവുദ്ദീനെ പോലെ ഞാൻ
സ്വർഗ്ഗരാജ്യത്തിന്റെ അധിപൻ
മുറ്റത്തെ മരച്ചില്ലയിലെ പക്ഷി
കുതറിയെറിഞ്ഞ വിത്തുമുളച്ച്,
മരമായി, സ്വർണ്ണപ്പഴങ്ങൾ വളർന്നത്
ഞാൻ നിറമുള്ള പറുദീസ പണിതത്.
ഹേ, രാജാവേ, നീ കിനാവിലാണോ?
ഒരു മരം വരം തരുമെന്ന്
കട്ടുകാലിയാക്കിയ ഖജനാവിലേക്ക്
പടർന്ന് ധനം നിറക്കുമെന്ന്
Friday, July 27, 2012
വെളിച്ചം
ആത്മാവിനു വെളീച്ചം തിരയുകയാണ്
ഒരു ചെറിയ വിളക്ക് കയ്യിൽ കരുതി
എണ്ണവറ്റി വിളക്ക് കെടാറായിരിക്കുന്നു
എന്നിട്ടും വഴിയെ പ്രകാശമാനമാക്കിയ
കയ്യിലെ വെളിച്ചത്തെ തിരിച്ചറിഞ്ഞില്ല.
Thursday, July 12, 2012
മഴക്കാല ഓർമ്മ
മഴ പെയ്യുകയായിരിക്കും
ചെറിയ ഒരു മിന്നൽ വെളിച്ചം പരക്കും
മേലേതട്ടിൽ നിന്ന് താഴേതട്ടിലെ ഓടിലേക്ക്
വെള്ളിനൂലുകൾ പോലെ മഴനാരുകൾ
ഞങ്ങൾ കഥ പറയുകയാകും
വീണ്ടും ഒരു മിന്നൽ
പിന്നെ ഒരു ഇടിനാദം
ഉമ്മ വിളിക്കുകയായി
മക്കളേ, താഴെ വന്ന് കിടക്ക്
ഞങ്ങൾ കഥ പറയുകയായിരിക്കും
വീണ്ടും ഉമ്മ വിളിക്കുന്നു
മിന്നൽ നാദം ഉമ്മയുടെ വിളി....
അവസാനം പരുഷമായി ഉപ്പ
ഡാ നവാസേ.. പൈസലേ..
പുതപ്പും തലയിണയും ചുരുട്ടിയെടുത്ത്
മണ്ഠകത്ത് പുല്പായയിൽ ഉമ്മക്കരികിൽ
ഉമ്മ ദിക്കർ ചെല്ലുകയാകും...
ഇടിമിന്നലിന്റെ താളത്തിൽ
ഇപ്പോളും ഉമ്മ ദിക്കർചൊല്ലുകയാകും
മണൽ പരപ്പിൽ പ്രവാസത്തിൽ
അകപ്പെട്ടുപോയ മക്കളെയോർത്ത്
Monday, June 18, 2012
മരണത്തിനു കൂട്ടിരിക്കവേ...
| മരണത്തിനു കൂട്ടിരിക്കവെ... |
ഹൃദയസ്പന്ദമാപിനി കാതിൽ തിരുകി
ഒന്നുകൂടി ധ്യാനത്തിലായി
പരന്ന പ്രതലം
കുനിഞ്ഞു നെഞ്ചോട് ചേര്‍ത്തു
മരണത്തിന്റെ താളം കയറിയിറങ്ങുന്നു
കാലങ്ങളോളം,
നിർത്താതെ കുതിച്ച ചക്രവേഗങ്ങൾ.
ഉയർന്നുതാഴുന്ന ശബ്ദവീചികൾ
പാളത്തിൽ മെല്ലെ നിലച്ചുപോകുന്നു.
മഴപെയ്യുന്നുണ്ട്,
വരണ്ട രാത്രിമഴ
ശ്വാസവേഗങ്ങളിൽ
നനുത്തസ്വപ്നങ്ങളിലേക്ക് ഓർമ്മ മിന്നുന്നു.
വേദനയുടെ ഇടവേളകളിൽ
ഇന്നലെകളെ ഓർത്തെടുക്കുന്നുണ്ടാകാം
ജീവചക്രങ്ങൾ വലിച്ച ഉടലുകൾ
പ്രണയകാലം പേറിയ
മനസ്സുകളെ
പൂത്തുലച്ച കൗമാരങ്ങൾ..
നാഴികക്കല്ലുകൾ
പിന്നിട്ടതറിയാതെ പോയ
യൗവ്വനതീക്ഷ്ണത.
ഓർക്കുകയാകാം ഭാവിയെ..
കൂട്ടിയും കിഴിച്ചും
ശിഷ്ടം മാറ്റിയും
മനക്കണക്ക് പുസ്തകം മറിക്കുന്നുണ്ടാകാം.
എങ്കിലും, അയാള്‍ അറിയുന്നില്ല:
ഇടക്ക് മുറിയുന്ന,
ഉണർച്ചകളെ ഇല്ലാതാക്കുന്ന
നിത്യനിദ്രയിലേക്ക് അടുക്കുകയാണെന്ന്..!
ഇനി ശാന്തമായുറങ്ങട്ടെ
ഈ ജീവനും കാവലിരിപ്പ് കഴിഞ്ഞു
അടുത്ത 'ഇര'
അത്യാഹിതത്തിൽ
ഹൃദയഗീതം വരിതെറ്റിക്കുകയായി.
ഒന്നുകൂടി ധ്യാനത്തിലായി
പരന്ന പ്രതലം
കുനിഞ്ഞു നെഞ്ചോട് ചേര്‍ത്തു
മരണത്തിന്റെ താളം കയറിയിറങ്ങുന്നു
കാലങ്ങളോളം,
നിർത്താതെ കുതിച്ച ചക്രവേഗങ്ങൾ.
ഉയർന്നുതാഴുന്ന ശബ്ദവീചികൾ
പാളത്തിൽ മെല്ലെ നിലച്ചുപോകുന്നു.
മഴപെയ്യുന്നുണ്ട്,
വരണ്ട രാത്രിമഴ
ശ്വാസവേഗങ്ങളിൽ
നനുത്തസ്വപ്നങ്ങളിലേക്ക് ഓർമ്മ മിന്നുന്നു.
വേദനയുടെ ഇടവേളകളിൽ
ഇന്നലെകളെ ഓർത്തെടുക്കുന്നുണ്ടാകാം
ജീവചക്രങ്ങൾ വലിച്ച ഉടലുകൾ
പ്രണയകാലം പേറിയ
മനസ്സുകളെ
പൂത്തുലച്ച കൗമാരങ്ങൾ..
നാഴികക്കല്ലുകൾ
പിന്നിട്ടതറിയാതെ പോയ
യൗവ്വനതീക്ഷ്ണത.
ഓർക്കുകയാകാം ഭാവിയെ..
കൂട്ടിയും കിഴിച്ചും
ശിഷ്ടം മാറ്റിയും
മനക്കണക്ക് പുസ്തകം മറിക്കുന്നുണ്ടാകാം.
എങ്കിലും, അയാള്‍ അറിയുന്നില്ല:
ഇടക്ക് മുറിയുന്ന,
ഉണർച്ചകളെ ഇല്ലാതാക്കുന്ന
നിത്യനിദ്രയിലേക്ക് അടുക്കുകയാണെന്ന്..!
ഇനി ശാന്തമായുറങ്ങട്ടെ
ഈ ജീവനും കാവലിരിപ്പ് കഴിഞ്ഞു
അടുത്ത 'ഇര'
അത്യാഹിതത്തിൽ
ഹൃദയഗീതം വരിതെറ്റിക്കുകയായി.
Subscribe to:
Posts (Atom)


