Saturday, April 23, 2011
Ban Endosulfan
Wednesday, April 20, 2011
മാര്‍ക്ക് ലിസ്റ്റ്
അമ്മ
എന്റെ ജീവിതം
വരിതെറ്റാതെ
എഴുതാന്‍ പഠിപ്പിക്കുന്നു
എന്നിട്ടും
അമ്മയുടെ
പുസ്തകത്തില്‍
അക്ഷരതെറ്റുകള്‍
മുത്തശ്ശി
കണക്കുകള്‍ തെറ്റി
തെക്കെചെരുവില്‍
കരഞ്ഞുകൂടി
ചേച്ചി
കിനാവുകള്‍ക്ക്
ചെവികൊടുക്കാതെ
ജീവിതം ഹോമിച്ചു
ഞാന്‍
എന്റെ അക്ഷരങ്ങള്‍ക്ക്
നിറം നല്‍കാനാകാതെ
ഏകാന്തതയില്‍
ആരുടെ
ജീവിതമാണ്
ശരിയുത്തരം
നൂറില്‍ നൂറ്
Sunday, March 27, 2011
കാല്‍ പന്തു പോലെ ജീവിതം- മിനിയേച്ചര്‍
കാല്‍ പന്തു പോലെ ജീവിതം
പുറം കാഴ്ച്ചയില്‍ ധീരം
അകം നോവേറ്റു പായുന്നു
ചവിട്ടി കണംകാലുകൊണ്ട്
നിലത്തടിച്ചുയര്‍ത്തി
ഇരുകാലുകളില്‍ തട്ടി
കാല്‍ വിട്ട് വിടാതെ അച്ചന്‍
മെല്ലെ തട്ടി തൊട്ടു തൊടാതെ
ഗോള്‍ മുഖത്തെ ലക്ഷ്യമാക്കി
നീളന്‍ ഷോട്ടുകള്‍ ഇല്ലാതെ
മൈതാനത്തില്‍ ഒതുങ്ങി അമ്മ
വഴിയില്‍ തടഞ്ഞുനിത്തി
മെല്ല പെരുവിരലില്‍ വെച്ച്
ഡിഫന്‍ഡറുടെ നീളന്‍ ഷോട്ട്
ദൂരം മത്രമായി കാമുകന്‍
പക്ഷിയെ പോല്‍ പറന്ന്
ഗോള്‍ വലയില്‍ കയറാതെ
പന്ത് എത്തിപ്പിടിച്ച് ഗോളിപോലെ
മാറോട് ചേര്‍ത്ത് ഭര്‍ത്താവ്
Subscribe to:
Posts (Atom)
