Sunday, July 18, 2010

പ്രവാചകന്‍

കല്ലെറിഞ്ഞും തുപ്പിയും
വഴിയില്‍ കാത്തുനില്‍ക്കുമവര്‍
നബിതന്‍ വരവും കാത്ത്
കൂകി വിളിച്ചവര്‍

ഒരുനാള്‍ അവരെ കാണാ
തിരഞ്ഞുപോയീ പ്രവാചകന്‍
രോഗഗ്രസ്തന്‍ നിസ്സഹായന്‍
താങ്ങിതന്‍ കൈകളില്‍

മ്ലെച്ചം അവര്തന്നുടല്‍
ശുദ്ധിയാകി അവര്‍ക്കന്നം നല്‍കി
അവര്‍ക്കായ് പ്രാര്‍ഥിച്ചു
നീതിമാനാം നബി

ആ തിരു നബിതന്‍
മാര്‍ഗ്ഗം കാക്കെന്ടവര്‍
കൈപ്പത്തിമുറിച്ചു
പക വീട്ടിപോല്‍

ഉന്നതങ്ങളില്‍ നബി
ഇവരെ നോക്കി
ഇവരോ എന്‍ ജനം
ഇന്നും എന്നെ അറിഞ്ഞില്ലിവര്‍

Friday, July 9, 2010

ശരികള്‍
താഴോട് കുത്തി വരച്
വലത്തോട് നീട്ടി വരച്ചത്
സാവിത്രി ടീച്ചര്‍ ഉത്തരക്കടലാസില്‍ വരച്ചത്

ശരികള്‍
കഴുത്തിനു മീതെ തലയാട്ടി
ഉടലറിയാത്തവ
ഇഷടം അമ്മയെ അറിയിച്ചത്

Tuesday, October 27, 2009

രക്തം

കലാപത്തില്‍
കൊല്ലപ്പെട്ടവര്‍ക്കുമുന്നില്‍
ആള്‍കൂട്ടം

ഹിന്ദുക്കള്‍
കാവിചോരയില്‍

മുസ്ലിം
പച്ച ചോരയില്‍


ക്രിസ്ത്യാനി
പീതവര്‍ണ്ണത്തില്‍

ചുവന്ന ചോരയില്‍
ഒറ്റപ്പെട്ട
ഒരാള്‍ മാത്രം

വട്ടക്കണ്ണട
അര്‍ദ്ധനഗ്നന്‍
കഴുകന്മാര്‍
കൊത്തിവലിക്കുന്നു

Monday, October 26, 2009

നിന്നോട്

നീ അറിയുന്നുവോ
ഞാന്‍ നിന്നില്‍ നീന്ന്
എന്റെ ഹ്രുദയത്തെ
എങ്ങിനെ പറിച്ചെടുത്തെന്ന്

എന്റെ അകം കീറി
മനം പിളര്‍ത്ത്
നോവു കടിച്ചമര്‍ത്തി
സ്വയം തകര്‍ത്ത്...

നീ അറിയുന്നുവോ
വക്കുകളില്‍ രക്തം
അത് വാര്‍ന്നൊലിച്ച്
എന്റെ മനം നിറച്ചത്

നിന്റെ മനസ്സില്‍
നീ എന്റെ ചിത്രം
തകര്‍ന്ന കണ്ണാടിയില്‍
ചിതറിയ ഞാന്‍

അതില്‍ കൂര്‍ത്ത ചില്ല്
എന്റെ ഹ്രുദയത്തില്‍
ആഴത്തില്‍ പതിച്ച്
ഞാന്‍ തകര്‍നു പോയിരിക്കുന്നു

Friday, October 23, 2009

പ്രക്രുതി

ഹാ കഷ്ടം
മരം നഷ്ടമാകുന്നു
ചില്ലകളില്ലാതെ
കിളികളെങ്ങിനെ

ഓസോണ്‍
പാളികളേ ഇല്ലാതാകുന്നു
മരം
ഒരു വരം

ഓ
മറന്നു പോയി
ഇന്നലെ വെട്ടിയ മരം
നന്നല്ലാന്ന് ആശാരി

വേറെ രണ്ടുമരം
വെട്ടിനോക്കാം
നല്ലത് വാതിലിന്
എടുക്കാം