Monday, October 26, 2009

നിന്നോട്

നീ അറിയുന്നുവോ
ഞാന്‍ നിന്നില്‍ നീന്ന്
എന്റെ ഹ്രുദയത്തെ
എങ്ങിനെ പറിച്ചെടുത്തെന്ന്

എന്റെ അകം കീറി
മനം പിളര്‍ത്ത്
നോവു കടിച്ചമര്‍ത്തി
സ്വയം തകര്‍ത്ത്...

നീ അറിയുന്നുവോ
വക്കുകളില്‍ രക്തം
അത് വാര്‍ന്നൊലിച്ച്
എന്റെ മനം നിറച്ചത്

നിന്റെ മനസ്സില്‍
നീ എന്റെ ചിത്രം
തകര്‍ന്ന കണ്ണാടിയില്‍
ചിതറിയ ഞാന്‍

അതില്‍ കൂര്‍ത്ത ചില്ല്
എന്റെ ഹ്രുദയത്തില്‍
ആഴത്തില്‍ പതിച്ച്
ഞാന്‍ തകര്‍നു പോയിരിക്കുന്നു

Friday, October 23, 2009

പ്രക്രുതി

ഹാ കഷ്ടം
മരം നഷ്ടമാകുന്നു
ചില്ലകളില്ലാതെ
കിളികളെങ്ങിനെ

ഓസോണ്‍
പാളികളേ ഇല്ലാതാകുന്നു
മരം
ഒരു വരം

ഓ
മറന്നു പോയി
ഇന്നലെ വെട്ടിയ മരം
നന്നല്ലാന്ന് ആശാരി

വേറെ രണ്ടുമരം
വെട്ടിനോക്കാം
നല്ലത് വാതിലിന്
എടുക്കാം

Thursday, October 22, 2009

ലവ് ജിഹാദ് മാനിയ

ഇന്നലെ സഖാവ് കുഞുമോന്‍
മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു
കോളേജില് പോയാല്‍
പഠിച്ചിട്ട് വരാ
പ്രേമിക്കണമെങ്കില്‍
ഞമ്മളെ ജാതീലുള്ളോരെ മാത്രം
പ്രേമിക്കാ
മകന്‍ അന്തം വിട്ടുപോയി
കമ്മൂണിസ്റ്റുകാരനായ
ബാപ്പയാണൊ ഇതു പറയുന്നതെന്ന്
മകന്‍ ചോദിച്ചു
ബാപ്പ ഒരു പുരോഗമനവാദിയല്ലെ?
ജാതി മത ചിന്തകള്‍ക്ക്
അതീതമാണ് മാനവസ്നേഹം
എന്നല്ലെ ബാപ്പ പഠിപ്പിച്ചത്
സഖാവ് പറഞ്ഞു
അതൊന്നും മാറിയിട്ടില്ല
എന്താദര്‍ശം പറഞ്ഞാലും
മക്കള്‍ മക്കള്‍ തന്നെ
പിന്നെ സഖാവ് പറഞ്ഞു
ആരെ പ്രേമിച്ചാലും ബപ്പാക്ക്
സമ്മതമാണ്, ഉമ്മാക്കും
നാട്ടുകാരില്‍ ചിലര്‍ക്ക്.....
ലവ് ജിഹാദിന്റെ കാലമല്ലെ
നീന്നേം തീവ്രവാദിയാക്കിയാലോന്ന് പേടിച്ചാ......

Friday, October 16, 2009

കണ്ടപ്പായിയുടെ കണ്ണ്

അങ്ങ് പാടത്തിനപ്പുറം
ഒരു തീനാളമായി
കണ്ടപ്പായിയുടെ കണ്ണ്
അത് കാണിച്ചാണ് അമ്മ
എനിക്ക് ചോറ് തന്നത്

പിന്നെ കണ്ടപ്പായിയുടെ കണ്ണ്
വെറും ചിമ്മിനിവിളക്കും
കണ്ടപ്പായി സ്നേഹമുള്ള
ഒരു വയസ്സനും

ഇപ്പോള്‍ ചുറ്റും വെളിച്ചം
ഇരുട്ട് വീഴാറേഇല്ലാത്ത രാവുകളില്‍
ആരെ പേടിപ്പിച്ച്
ഞാന്‍ എന്റെ മോനെ ഊട്ടും

Thursday, October 15, 2009

തോറ്റ പോരാ‍ട്ടം


യുദ്ധം കഴിഞ്ഞുവന്നവരുടെ

മുറിവുകള്‍
മുതുകില്‍ ആയിരുന്നു
എന്റേയും.....
എന്റെ മാത്രം
ഇടനെഞ്ചില്‍
ആയിരിക്കണമെന്ന്
ശഠിക്കുന്നതെന്തിന്