Thursday, October 15, 2009

തോറ്റ പോരാ‍ട്ടം


യുദ്ധം കഴിഞ്ഞുവന്നവരുടെ

മുറിവുകള്‍
മുതുകില്‍ ആയിരുന്നു
എന്റേയും.....
എന്റെ മാത്രം
ഇടനെഞ്ചില്‍
ആയിരിക്കണമെന്ന്
ശഠിക്കുന്നതെന്തിന്

Friday, October 9, 2009

സാധനങ്ങളുടെ ലിസ്റ്റ്

കൊതുകുതിരി
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍

കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും

Wednesday, October 7, 2009

ദോഹാലാന്റ്

വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം

ഇപ്പോള്‍

അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍

നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും

ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും

രണ്ടു പേരുകള്‍

അയാള്‍ പേരുചോദിച്ചു
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി

ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി

Tuesday, October 6, 2009

തരൂ+ഊര്=

ഉമ്മറത്ത്
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി

എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍